ട്രെയിനിൽ വനിതാ ടി.ടി.ഐ യെ ആക്രമിച്ചയാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ട്രെയിൻ യാത്രയ്ക്കിടെ വനിതാ ടി.ടി.ഐ.യുടെ ദൃശ്യം മൊബൈലിൽ പകർത്തുകയും ആക്രമിക്കുകയും ചെയ്തയാളെ പിടികൂടി. പാലക്കാട് സ്വദേശി ഉമേഷാണ്‌ (46) പിടിയിലായത്. വഞ്ചിനാട് എക്സ്പ്രസിൽ വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ട്രെയിൻ ചിറയിൻകീഴ് ഭാഗത്തെത്തിയപ്പോഴാണ് തിരുവനന്തപുരം സ്വദേശിനിയായ ടി.ടി.ഐ. തന്റെ ദൃശ്യം മൊബൈലിൽ പകർത്തുന്നത്‌ ശ്രദ്ധിച്ചത്. ഇത് ചോദ്യംചെയ്യുകയും നീക്കംചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.

വിസമ്മതിച്ച പ്രതി തർക്കത്തിനിടെ ടി.ടി.ഐ.യുടെ കൈയിൽ കടന്നുപിടിക്കുകയും ആക്രമിക്കുകയും ചെയ്തു. ഇതോടെ യാത്രക്കാർ ഇയാളെ തടഞ്ഞുവെയ്ക്കുകയായിരുന്നു. അപ്പോഴേക്കും ട്രെയിൻ പരവൂർ പിന്നിട്ടിരുന്നു. ഇതിനിടെ രക്ഷപെടാൻ ശ്രമിച്ചെങ്കിലും യാത്രക്കാർ അനുവദിച്ചില്ല. കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ഇയാളെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. കൈക്ക്‌ പരിക്കേറ്റ ടി.ടി.ഐ.സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....