മെഴുവേലി : ആനന്ദഭൂതേശ്വരം മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് 26-ന് കൊടിയേറും. വൈകിട്ട് ദീപരാധനയ്ക്കുശേഷം രാകേഷ് തന്ത്രിയുടെയും മേൽശാന്തി ജിബിലാഷിന്റെയും കാർമികത്വത്തിലാണ് കൊടിയേറ്റ്. തുടർന്ന് ആകാശദീപക്കാഴ്ച, കൊടിയേറ്റുസദ്യ. രാത്രി 7.30-ന് തിരുവാതിര, ഭരതനാട്യം, എട്ടിന് പഞ്ചാരിമേളം, 9.30-ന് നൃത്താർച്ചന, 12-ന് നെയ്യാട്ട്, ശിവരാത്രി അർധയാമപൂജ.
27-ന് വൈകിട്ട് അഞ്ചിന് ഭരതനാട്യം, 6.45-ന് ഭഗവദ് ദീപക്കാഴ്ച, ചുറ്റുവിളക്ക്, എസ്.എൻ.ഡി.പി. യോഗം ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരന്റെ പ്രഭാഷണം, 8.30-ന് നാടകം.
28-ന് വൈകിട്ട് 6.30-ന് നൃത്തസന്ധ്യ, രാത്രി എട്ടിന് മേജർസെറ്റ് കഥകളി, മാർച്ച് ഒന്നിന് വൈകീട്ട് അഞ്ചിന് അക്ഷയ നെയ്‌വിളക്ക്, തുടർന്ന് ഭദ്രദീപ പ്രകാശനം. 6.30-ന് ഗുരു നിത്യചൈതന്യയതി, ഡോ. പൽപ്പു അനുസ്‌മരണം. രാത്രി എട്ടിന് നടനവിസ്മയം, രണ്ടിന് വൈകിട്ട് 3.30-ന് ഓട്ടൻതുള്ളൽ, നാലിന് നടതുറക്കൽ, 4.30-ന് കെട്ടുകാഴ്ച, രാത്രി ഏഴിന് സേവ, എട്ടിന് സാംസ്കാരിക സമ്മേളനം, 8.30-ന് നൃത്തസംഗീത നാടകം, 9.15-ന് പള്ളിവേട്ട പുറപ്പാട്, പൂജ, 10-ന് പള്ളിവേട്ട തിരിച്ചുവരവ്, മൂന്നിന് വൈകിട്ട് നാലിന് ആറാട്ടുബലി, 4.30-ന് ആറാട്ട് പുറപ്പാട്, അഞ്ചിന് ചാക്യാർകൂത്ത്, ആറിന് ആറാട്ട് പൂജ, 6.30-ന് പ്രഭാഷണം, രാത്രി എട്ടിന് ആറാട്ട് വരവ്, ആറാട്ട് സദ്യ, ആറാട്ട് ദീപക്കാഴ്ച, സേവ കൊടിയിറക്ക്. രാത്രി 8.30-ന് മെഗാ ഗാനമേള.