അനുമതിയില്ലാതെ മരുന്ന് നിർമാണം ; വിലക്കേർപ്പെടുത്തി ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: വേദനസംഹാരികളായ ടാപെന്റഡോൾ, കാരിസോപ്രോഡോൾ എന്നിവ സംയോജിപ്പിച്ചുള്ള മരുന്നുകളുടെ ഉത്പാദനത്തിനും കയറ്റുമതിക്കും വിലക്കേർപ്പെടുത്തി ഡ്ര​ഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. അം​ഗീകൃതമല്ലാത്ത ഈ മരുന്നുകളുടെ കോമ്പിനേഷനുകൾ പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ ലഹരിമരുന്നിനായി ഉപയോ​ഗിക്കുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം. അതേസമയം ബിബിസി വേൾഡ് സർവീസിന്റെ ‘ഇന്ത്യാസ് ഓപിയോയിഡ് കിങ്സ്’ എന്ന പേരിൽ പുറത്തുവിട്ട ഡോക്യുമെന്ററിയുടെ അടിസ്ഥാനത്തിലാണ് പാൽഘറിലെ അവിയോ ഫാർമസ്യൂട്ടിക്കൽസിൽ റെയ്ഡ് നടന്നത്. ഈ റെയ്ഡിലാണ് അനുമതിയില്ലാത്ത ടാപ്പന്റഡോൾ, കാരിസോപ്രോഡോൾ എന്നീ മരുന്നുകളുടെ കോമ്പിനേഷൻ ഉപയോ​ഗിച്ചുള്ള മരുന്ന് നിർമാണം നടക്കുന്നതായി കണ്ടെത്തിയത്.

കൂടാതെ ഈ മരുന്നുകളൊന്നും ഇന്ത്യയിലെ എൻ‌ഡി‌പി‌എസ് (നാർക്കോട്ടിക് ഡ്ര​ഗ്സ് ആൻ്റ് സൈക്കോട്രോപിക് സബസ്റ്റാൻസസ്) പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി. ടാപെന്റഡോളും കാരിസോപ്രോഡോളും ഇന്ത്യയിൽ സിഡിഎസ് സിഒ വ്യക്തിഗതമായി അംഗീകരിച്ചവയാണ്. 50, 75, 100എംജി ടാബ്‌ലെറ്റ് രൂപങ്ങളിലും 100, 150, 200എംജി എക്സ്റ്റെൻഡഡ്-റിലീസ് ടാബ്‌ലെറ്റുകളിലും ടാപെന്റഡോളിന് അം​ഗീകാരമുണ്ടെന്നും ആരോ​ഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു. ഫെബ്രുവരി 21, 22 തീയതികളിലായി നടത്തിയ റെയ്ഡിൽ അനുമതിയില്ലാതെ നിർമിച്ച മരുന്നുകൾ കണ്ടുകെട്ടിയിട്ടുണ്ടെന്നും കമ്പനിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...