ആനന്ദഭൂതേശ്വരം മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് 26-ന് കൊടിയേറും

For full experience, Download our mobile application:
Get it on Google Play

മെഴുവേലി : ആനന്ദഭൂതേശ്വരം മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് 26-ന് കൊടിയേറും. വൈകിട്ട് ദീപരാധനയ്ക്കുശേഷം രാകേഷ് തന്ത്രിയുടെയും മേൽശാന്തി ജിബിലാഷിന്റെയും കാർമികത്വത്തിലാണ് കൊടിയേറ്റ്. തുടർന്ന് ആകാശദീപക്കാഴ്ച, കൊടിയേറ്റുസദ്യ. രാത്രി 7.30-ന് തിരുവാതിര, ഭരതനാട്യം, എട്ടിന് പഞ്ചാരിമേളം, 9.30-ന് നൃത്താർച്ചന, 12-ന് നെയ്യാട്ട്, ശിവരാത്രി അർധയാമപൂജ.
27-ന് വൈകിട്ട് അഞ്ചിന് ഭരതനാട്യം, 6.45-ന് ഭഗവദ്‌ ദീപക്കാഴ്ച, ചുറ്റുവിളക്ക്, എസ്.എൻ.ഡി.പി. യോഗം ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരന്റെ പ്രഭാഷണം, 8.30-ന് നാടകം.

28-ന് വൈകിട്ട് 6.30-ന് നൃത്തസന്ധ്യ, രാത്രി എട്ടിന് മേജർസെറ്റ് കഥകളി, മാർച്ച് ഒന്നിന് വൈകീട്ട് അഞ്ചിന് അക്ഷയ നെയ്‌വിളക്ക്, തുടർന്ന് ഭദ്രദീപ പ്രകാശനം. 6.30-ന് ഗുരു നിത്യചൈതന്യയതി, ഡോ. പൽപ്പു അനുസ്‌മരണം. രാത്രി എട്ടിന് നടനവിസ്മയം, രണ്ടിന് വൈകിട്ട് 3.30-ന് ഓട്ടൻതുള്ളൽ, നാലിന് നടതുറക്കൽ, 4.30-ന് കെട്ടുകാഴ്ച, രാത്രി ഏഴിന് സേവ, എട്ടിന് സാംസ്കാരിക സമ്മേളനം, 8.30-ന് നൃത്തസംഗീത നാടകം, 9.15-ന് പള്ളിവേട്ട പുറപ്പാട്, പൂജ, 10-ന് പള്ളിവേട്ട തിരിച്ചുവരവ്, മൂന്നിന് വൈകിട്ട് നാലിന് ആറാട്ടുബലി, 4.30-ന് ആറാട്ട് പുറപ്പാട്, അഞ്ചിന് ചാക്യാർകൂത്ത്, ആറിന് ആറാട്ട് പൂജ, 6.30-ന് പ്രഭാഷണം, രാത്രി എട്ടിന് ആറാട്ട് വരവ്, ആറാട്ട് സദ്യ, ആറാട്ട് ദീപക്കാഴ്ച, സേവ കൊടിയിറക്ക്. രാത്രി 8.30-ന് മെഗാ ഗാനമേള.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...