പൊതുമരാമത്ത് നോട്ടീസിന് കടലാസിന്‍റെ വില പോലും നല്‍കാതെ ടി.കെ.റോഡിലെ പുറമ്പോക്ക് കൈയേറ്റം തുടരുന്നു

For full experience, Download our mobile application:
Get it on Google Play

തോട്ടഭാഗം : മനയ്ക്കച്ചിറയിലെ ടി.കെ.റോഡ് പുറമ്പോക്ക് കൈയേറ്റത്തിനെതിരേ പൊതുമരാമത്ത് എടുത്ത വകുപ്പുതല നടപടികാറ്റില്‍ പറത്തി അനധികൃത കയ്യേറ്റവും നിർമാണങ്ങളും നിർബാധം നടക്കുന്നു. വടയത്രപടിക്ക് സമീപത്തെ അനധികൃത നിർമാണം നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ട് വ്യക്തിക്ക്‌ നിരത്തുവിഭാഗം നോട്ടീസ് നൽകിയിരുന്നു. പുറമ്പോക്ക് കൈയേറി പ്രവേശന കവാടവും മതിലും പണിതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആയിരുന്നിത്. എന്നിട്ടും പ്രവൃത്തികൾ തുടരുന്നതായി കണ്ടതോടെ പൊതുമരാമത്ത് അധികൃതർ പോലീസിനെ സമീപിച്ചു. ഇക്കാര്യത്തിൽ തോട്ടഭാഗം ചിറത്തലയ്ക്കൽ ഗ്രേയ്‌സ് കോട്ടേജിൽ കുര്യനെതിരേ തിരുവല്ല പോലീസിൽ പരാതി നൽകിയതായി പൊതുമരാമത്ത് അസിസ്റ്റന്റ് എൻജീനിയർ അറിയിച്ചു.

തിരുവല്ല – കുമ്പഴ സംസ്ഥാന പാതയുടെ ടാറിങ് വീതി 7 മീറ്ററാണ്. എന്നാൽ കറ്റോട് മുതൽ മനയ്ക്കച്ചിറ വരെ 3 കിലോമീറ്ററോളം ഭാഗത്ത് റോഡുവശം 30 മുതൽ 50 മീറ്റർ വരെ പുറമ്പോക്കാണ്. മണിമലയാറ്റിൽ നിന്നുള്ള വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ റോഡുവശം ഏറ്റെടുത്ത് അവിടുത്തെ മണ്ണെടുത്ത് റോഡ് ഉയർത്തി. മണ്ണെടുത്ത ഭാഗം കുഴിയായി വർഷങ്ങൾ കിടന്നു. 15 വർഷം മുൻപ് സർക്കാർ 10 കോടി രൂപ അനുവദിച്ച് കുഴിയായി കിടന്ന ഭാഗം മണ്ണിട്ടു റോ‍ഡുനിരപ്പാക്കി. ഈ ഭാഗത്തിൽ പകുതിയോളം ഇപ്പോൾ സമീപവാസികളുടെ കയ്യിലാണ്. വീടും മതിലും ഗേറ്റും വരെ പണിതുവച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ കൺമുൻപിലാണ് ഈ കയ്യേറ്റം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...