ഗുരുവായൂര്‍ ക്ഷേത്രനഗരിയില്‍ അത്യാധുനിക ആശുപത്രി ഒരുക്കാന്‍ റിലയന്‍സ് ഗ്രൂപ്പ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രനഗരിയില്‍ അത്യാധുനിക ആശുപത്രി ഒരുക്കാന്‍ സഹായം ചെയ്യുമെന്ന് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി. ക്ഷേത്ര ദര്‍ശനത്തിന് ശേഷം ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ.വിജയനോടാണ് ഇക്കാര്യം സൂചിപ്പിച്ചത്. സെപ്റ്റംബറില്‍ മുകേഷ് അംബാനി ദര്‍ശനത്തിന് വന്നപ്പോള്‍ ആശുപത്രി നിര്‍മിക്കുന്നതിന് സഹായിക്കണം എന്ന് ദേവസ്വം അഭ്യര്‍ഥിച്ചിരുന്നു. ഇപ്പോഴത്തെ ദേവസ്വം മെഡിക്കല്‍ സെന്ററിന്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റിയാകും ആശുപത്രി നിര്‍മ്മിക്കുക. പിന്‍ഭാഗത്തെ കൂടുതല്‍ സ്ഥലം പ്രയോജനപ്പെടുത്തി 80,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ബേസ്മെന്റ്, ഗ്രൗണ്ട് ഫ്ലോര്‍ അടക്കം 5 നിലകളാണ് കെട്ടിടത്തിന്. 2 നിലകളില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള വാര്‍ഡ്. ഒരു നിലയില്‍ മുറികള്‍. ബേസ്മെന്റില്‍ കാര്‍ പാര്‍ക്കിങ്. ഡയാലിസിസ്, കാര്‍ഡിയോളജി, ഗൈനക്കോളജി, ശസ്ത്രക്രിയ സൗകര്യങ്ങള്‍ ഉണ്ടാകും.

ഇതിന്റെ വിശദമായ പദ്ധതിരേഖ തയാറാക്കാന്‍ മുകേഷ് അംബാനി ദേവസ്വത്തോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച്‌ 55 കോടി രൂപ ചെലവ് വരുന്ന ആശുപത്രിയുടെ വിശദ പദ്ധതിരേഖ (ഡിപിആര്‍) ദേവസ്വം തയാറാക്കി. പ്ലാന്‍ ജില്ല ടൗണ്‍ പ്ലാനര്‍ക്ക് സമര്‍പ്പിച്ചു. അനന്ത് അംബാനിയോട് ഇക്കാര്യം ചെയര്‍മാന്‍ പറഞ്ഞതോടെ ദേവസ്വം മെഡിക്കല്‍ സെന്ററിന്റെ കാര്യം തങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു എന്നും വേണ്ടത് ചെയ്യാം എന്നും അറിയിച്ചു. ചെയര്‍മാന്‍ കൈമാറിയ ഡിപിആര്‍ സ്വീകരിച്ച അനന്ത് തുടര്‍നടപടികള്‍ക്ക് റിലയന്‍സ് ഉദ്യോഗസ്ഥരെ അയയ്‌ക്കാമെന്ന് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് രണ്ട് വർഷം തികയുമ്പോഴും ദുരന്തബാധിതരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാതെ സർക്കാർ

0
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് രണ്ട് വർഷം തികയുമ്പോഴും ദുരന്തബാധിതരുടെ അന്തിമ...

മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്ത യുവാവിന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു

0
ആലപ്പുഴ: സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന പവർകട്ടിനെതിരെ മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ്...

ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടി പ്രസവിച്ചു ; കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറും

0
ഡൽഹി: ഹരിയാനയിലെ യമുനാനഗറിലെ ഡിസ്ട്രിക്റ്റ് സിവില്‍ ആശുപത്രിയില്‍ ലൈംഗികാതിക്രമത്തിന് ഇരയായ 11...

വടശ്ശേരിക്കരയിൽ വീണ്ടും കാട്ടാന ശല്യം : ജനവാസ മേഖലയിലെത്തിയ കാട്ടാന കൃഷികള്‍ നശിപ്പിച്ചു

0
​വടശ്ശേരിക്കര : വടശ്ശേരിക്കരയിൽ കാട്ടാന ശല്യം വീണ്ടും രൂക്ഷമാകുന്നു. ഇന്ന് പുലര്‍ച്ചെ...