എൻ.സി.സി സൈനിക് ക്യാമ്പിൽ അഭിമാനമായി തി​രു​വ​ല്ല മാ​ർ​ത്തോ​മ കോളേജ് വിദ്യാര്‍ഥികളായ അനന്തുവും ജോയലും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല : എ​ൻ.​സി.​സി ദേ​ശീ​യ​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സൈ​നി​ക ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത് തി​രു​വ​ല്ല മാ​ർ​ത്തോ​മ കോളേജ് കാഡ​റ്റു​ക​ളാ​യ അ​ന​ന്തു പി.​എ​സും, ജോ​യ​ൽ എം. ​സ​ജി​യും അ​ഭി​മാ​ന​മാ​യി. ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന എ​ൻ.​സി.​സി ക​ര​സേ​ന വി​ഭാ​ഗ​ത്തി​ന്റെ പ​ര​മോ​ന്ന​ത ക്യാ​മ്പി​ൽ കേ​ര​ള- ല​ക്ഷ​ദ്വീ​പ് എ​ൻ.​സി.​സി ഡ​യ​റ​ക്ട​റേ​റ്റി​നെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് അ​ന​ന്തു​വും ജോ​യ​ലും തി​ള​ക്ക​മാ​ർ​ന്ന നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ പു​രു​ഷ വി​ഭാ​ഗം ടീം ​ഇ​ന്ത്യ​യി​ൽ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. 10 ദി​വ​സം നീ​ളു​ന്ന തീ​വ്ര പ​രി​ശീ​ല​ന സെ​ല​ക്ഷ​ൻ ക്യാ​മ്പു​ക​ളി​ൽ നി​ന്നാ​ണ് കേ​ര​ള- ല​ക്ഷ​ദ്വീ​പ് എ​ൻ.​സി.​സി ടീ​മി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന 40 അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഒ​ബ്സ്റ്റ​ക്കി​ൾ റെ​യ്സ് ടീ​മി​ൽ അ​ന​ന്തു​വും ഷൂ​ട്ടി​ങ്​ ടീ​മി​ൽ ജോ​യ​ലും കേ​ര​ള- ല​ക്ഷ​ദ്വീ​പ് എ​ൻ.​സി.​സി ഡ​യ​റ​ക്ട​റേ​റ്റി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു.

ര​സ​ത​ന്ത്ര വി​ഭാ​ഗം മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ അ​ന​ന്തു ക​വി​യൂ​ർ പു​ത്ത​ൻ പ​റ​മ്പി​ൽ സു​ഭാ​ഷ് കു​മാ​റി​ന്‍റെ​യും സു​ധ​യു​ടെ​യും മ​ക​നാ​ണ്. വാ​ണി​ജ്യ വി​ഭാ​ഗം മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ ജോ​യ​ൽ മു​ണ്ട​ക്ക​ട​വി​ൽ വീ​ട്ടി​ൽ സ​ജി – ഷൈ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. കേ​ര​ള​ത്തി​ൽ ന​ട​ന്ന സെ​ല​ക്ഷ​ൻ ക്യാ​മ്പു​ക​ളി​ൽ അ​ന​ന്തു​വാ​ണ് ഏ​റ്റ​വും മി​ക​ച്ച വേ​ഗ​ത​യി​ൽ ഒ​ബ്സ്റ്റ​ക്ക​ൽ റേ​സ് മ​ത്സ​രം പൂ​ർ​ത്തീ​ക​രി​ച്ച​ത്.(22.5 സെ​ക്ക​ന്‍റ്). ഏ​റ്റ​വും വേ​ഗ​ത്തി​ൽ 50 മീ​റ്റ​ർ ദൂ​ര​ത്തി​ൽ വെ​ച്ചി​രി​ക്കു​ന്ന ടാ​ർ​ജ​റ്റി​ൽ ഒ​രേ സ്ഥ​ല​ത്ത് അ​ഞ്ച് റൗ​ണ്ട് ഫ​യ​ർ ചെ​യ്യു​ക എ​ന്ന​താ​ണ് സ്നാ​പ് ഫ​യ​റി​ങ്. മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച്​ കോളേജിന്റെ യ​ശ​സ്സ് ഉ​യ​ർ​ത്തി​യ കേ​ഡ​റ്റു​ക​ളെ പ്രി​ൻ​സി​പ്പ​ൽ ഡോ. ​മാ​ത്യു വ​ർ​ക്കി. ടി.​കെ, 15 കേ​ര​ള ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡി​ങ്​ ഓ​ഫി​സ​ർ കേ​ണ​ൽ ജേ​ക്ക​ബ് ഫ്രീ ​മാ​ൻ, 15 കേ​ര​ള ബ​റ്റാ​ലി​യ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫി​സ​ർ ലെ​ഫ്റ്റ​ന​ന്റ് കേ​ണ​ൽ സു​നി​ൽ എ​സ്. പി​ള്ള, എ​ൻ.​സി.​സി ഓ​ഫി​സ​ർ ലെ​ഫ്റ്റ്ന​ൻ​റ്​ റെ​യ്സ​ൺ സാം ​രാ​ജു എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന റിപ്പോർട്ടർ ചാനൽ എംഡിയുടെ പ്രസ്താവനയിൽ...

0
തിരുവനന്തപുരം: മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി...

വാർത്താ പോസ്റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്റ്റുകളും കാർഡുകളും...

എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ...

0
കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി...

തൃശ്ശൂരിൽ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം

0
തൃശ്ശൂർ: തൃശ്ശൂരിൽ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ...