കാഴ്ചയില്ലാത്തവർക്ക് ഇനി കാണാം : ന്യൂറാലിങ്കിന് അനുമതി

For full experience, Download our mobile application:
Get it on Google Play

കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ച നല്‍കുന്ന ഉപകരണം വികസിപ്പിക്കുന്നതിന് ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്ക് എന്ന സ്ഥാപനത്തിന് അനുമതി ലഭിച്ചു. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് (എഫ്ഡിഎ) ആണ് ഇതിനായി അനുമതി നൽകിയത്. കാഴ്ചശക്തിക്കുള്ള ഒപ്റ്റിക് നാഡികള്‍ തകരാറിലാവുകയും ഇരു കണ്ണുകളും നഷ്ടപ്പെടുകയും ചെയ്തവര്‍ക്ക് ന്യൂറാലിങ്കില്‍ നിന്നുള്ള ബ്ലൈന്റ് സൈറ്റ് ഉപകരണത്തിന്റെ സഹായത്തോടെ കാണാന്‍ സാധിക്കുമെന്ന് ഇലോണ്‍ മസ്‌ക് എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ പറഞ്ഞു. വിഷ്വല്‍ കോര്‍ട്ടക്സ് കേട് പറ്റിയിട്ടില്ലെങ്കില്‍, ജന്മനാ അന്ധതയുള്ളവര്‍ക്ക് പോലും ആദ്യമായി കാഴ്ച ലഭിക്കാന്‍ ഇതുവഴി സാധിക്കുമെന്നും മസ്‌ക് അവകാശപ്പെടുന്നു. തുടക്കത്തില്‍ കുറഞ്ഞ റസലൂഷനിലുള്ള കാഴ്ചയായിരിക്കുമെങ്കിലും ക്രമേണ ഇന്‍ഫ്രാറെഡും അള്‍ട്രാവയലറ്റും റഡാര്‍ വേവ് ലെങ്തും വരെ കാണാന്‍ സാധിക്കും വിധം സ്വാഭാവിക കാഴ്ച ശക്തിയേക്കാള്‍ ശേഷി കൈവരിക്കാന്‍ ഈ സാങ്കേതിക വിദ്യയ്ക്ക് സാധിക്കുമെന്നും മസ്ക് കൂട്ടിച്ചേർത്തു. ഉപകരണം നിര്‍മിക്കുന്നതിനുള്ള അനുമതി നല്‍കിയതിനൊപ്പം എഫ്ഡിഎയില്‍ നിന്നുള്ള ബ്രേക്ക് ത്രൂ ഡിവൈസ് പദവിയും ന്യൂറാലിങ്കിന്റെ ബ്ലൈന്റ് സൈറ്റ് ഡിവൈസിന് ലഭിച്ചു. ജീവന് ഭീഷണിയാകുന്ന അവസ്ഥകളുടെ ചികിത്സയ്‌ക്കോ രോഗനിര്‍ണയത്തിനോ സഹായിക്കുന്ന ചില മെഡിക്കല്‍ ഉപകരണങ്ങള്‍ക്കാണ് എഫ്ഡിഎ ബ്രേക്ക്ത്രൂ ഡിവൈസ് പദവി നൽകുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങുന്നു ; ഒരുവർഷത്തെ കരാർ ഒപ്പുവെച്ചു

0
തൃശ്ശൂർ : ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങാൻ ചെറുതുരുത്തിയിലെ കഥകളി സ്കൂൾ....

കൊച്ചിയിൽ അനധികൃതമായി താമസിച്ച 5 ബംഗ്ലാദേശികൾ പിടിയിൽ ; ഒരാൾക്കായി തിരച്ചിൽ

0
കൊച്ചി : പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ബംഗ്ലാദേശ് സ്വദേശിയായ പ്രതി പോലീസിനെ...

പശ്ചിമേഷ്യൻ സംഘർഷത്തിൽ തിരിച്ചടി ; ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു. പശ്ചിമേഷ്യയിൽ വീണ്ടും...

മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി ഫോണിൽ അശ്ലീലസംഭാഷണം നടത്തിയെന്ന് ആരോപണം

0
പാറശാല : മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി...