ആനാവൂര്‍ കത്ത് നല്‍കിയത് ഏരിയ സെക്രട്ടറിയുടെ മകനെ തിരുകി കയറ്റാന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ കത്തിലൂടെ ജോലി ലഭിച്ചത് സി.പി.എം മുന്‍ ഏരിയാ സെക്രട്ടറിയുടെ മകന്. കാട്ടാക്കട മുന്‍ ഏരിയാ സെക്രട്ടറിയുടെ മകനാണ് തിരുവനന്തപുരം ജില്ലാ മര്‍ക്കന്‍റെയ്ന്‍ സഹകരണ സംഘത്തില്‍ ജൂനിയര്‍ ക്ളര്‍ക്കായി നിയമനം ലഭിച്ചവരില്‍ ഒരാള്‍. ഇതോടെ സഹകരണസംഘം ഉപദേശം ചോദിച്ചപ്പോള്‍ നിര്‍ദേശം നല്‍കുക മാത്രമാണ് ചെയ്തതെന്ന ജില്ലാ സെക്രട്ടറിയുടെ ന്യായം പൊളിയുകയാണ്.

തിരുവനന്തപുരം ജില്ലാ മര്‍ക്കന്‍റെയ്ന്‍ സഹകരണ സംഘത്തിലേക്കാണ് കത്ത് വഴി ആനാവൂര്‍ നാഗപ്പന്‍ നിയമനപ്പട്ടിക നല്‍കിയത്. ജൂനിയര്‍ ക്ളര്‍ക്ക് വിഭാഗത്തില്‍ വി.എസ്. മഞ്ചു, ജെ.എസ്. കിരണ്‍ എന്നിവര്‍ക്ക് ജോലി നല്‍കണമെന്നതായിരുന്നു ആനാവൂരിന്‍റെ നിര്‍ദേശങ്ങളിലൊന്ന്. ഇതില്‍ ജെ.എസ്. കിരണ്‍ സി.പി.എം കാട്ടാക്കട മുന്‍ ഏരിയാ സെക്രട്ടറി കാട്ടാക്കട ശശിയുടെ മകനാണ്. പാര്‍ട്ടി നേതാവിന്‍റെ മകന് ജോലി നല്‍കുകയായിരുന്നു ഔദ്യോഗിക ലെറ്റര്‍ പാഡില്‍ പാര്‍ട്ടി നിര്‍ദേശമായി നല്‍കിയ നിയമനക്കത്തിന്‍റെ ലക്ഷ്യമെന്ന് വ്യക്തം. സഹകരണസംഘം ഭാരവാഹികള്‍ ഉപദേശം ചോദിച്ചപ്പോള്‍ നിര്‍ദേശം നല്‍കിയെന്ന ജില്ലാ സെക്രട്ടറിയുടെ വാദം ചട്ടലംഘനവും സ്വജനപക്ഷപാതവും മറയ്ക്കാനുള്ള പെടാപ്പാട് മാത്രo.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...