കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ 29 ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ 29 ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രിമാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പങ്കെടുക്കുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും ക്ഷണമുണ്ട്. ഗതാഗതത്തിന് സജ്ജമായിരുന്ന കഴക്കൂട്ടം പാത തുറന്നു കൊടുക്കാത്തത് രാഷ്ട്രീയ കാരണങ്ങളാലായിരുന്നു എന്നത് ഇതോടെ വ്യക്തമായി. രണ്ടുവര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കുമെന്നു പറഞ്ഞ് 2018 ഡിസംബറില്‍ തുടങ്ങിയതാണ് കഴക്കൂട്ടത്തെ ആകാശപ്പാതയുടെ നിര്‍മാണം. വര്‍ഷം നാലായി. ഒടുവില്‍ ഈ മാസം 15ന് പാത ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് ദേശീയപാത അധികൃതര്‍ പറഞ്ഞതനുസരിച്ച് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു.

കഴക്കൂട്ടത്ത് ജനങ്ങള്‍ ഗതാഗതക്കുരുക്കില്‍ വലയുന്നതിനിടയിലും അന്നും പാത തുറന്നില്ല. പാത തുറക്കാന്‍ നേരത്തെ സജ്ജമായിരുന്നെന്നാണ് കരാറുകാരും പറയുന്നത്. മാത്രമല്ല ആകാശപ്പാത തുറന്നാലേ സര്‍വീസ് റോഡ് പൂര്‍ത്തിയാക്കാനാവൂ. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ തീയതി ലഭിക്കാന്‍ കാത്തിരിക്കുകയായിരുന്നു ദേശീയപാത അതോറിറ്റി. കേന്ദ്ര സഹമന്ത്രിമാരായ വി.കെ.സിങ്ങിനും വി.മുരളീധരനും പുറമെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങില്‍ പങ്കെടുക്കും.

ചടങ്ങില്‍ അധ്യക്ഷനായി നിശ്ചയിച്ചിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്കൊപ്പം വേദി പങ്കിടാനെത്തുമോ എന്നാണ് അറിയേണ്ടത്. നിര്‍മാണം പൂര്‍ത്തിയായിട്ടും പാത തുറന്നുകൊടുക്കാത്ത കാര്യം ചോദിക്കുമ്പോള്‍ ദേശീയപാത അതോറിറ്റിയാണ് തീരുമാനിക്കേണ്ടതെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ മറുപടി. 45515 കോടിയുടെ 15 പദ്ധതികളുടെ കല്ലിടലും ഉദ്ഘാടനവുമാണ് 29ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. കുതിരാന്‍ തുരങ്കപാത ഉള്‍പ്പെടുന്ന വടക്കാഞ്ചേരി–മണ്ണൂത്തി ആറുവരി പാതയും കഴക്കൂട്ടം എലിവേറ്റഡ് പാതയുമാണ് ഇതില്‍ ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍. ഒപ്പം ദേശീയപാത അതോറിറ്റിയുടെ 13 പദ്ധതികളുടെ തറക്കല്ലിടലും നടക്കും.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...