പുത്തൻ മാളിക വാതിൽ തിരുവാഭരണ ദർശനത്തിനായി തുറന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : പുത്തൻ മാളിക വാതിൽ തിരുവാഭരണ ദർശനത്തിനായി തുറന്നു. വാതിലും ചുമരുകളും അടക്കം ചിത്രപ്പണികളോടെ നവീകരിച്ച മാളികയിൽ ഇനി തിരുവാഭരണങ്ങൾ കണ്ടു തൊഴാം. സ്രാമ്പിക്കൽ കൊട്ടാരത്തിലെ തിരുവാഭരണ മാളികയാണ് ശിൽപി സുദർശനൻ സോപാനത്തിന്‍റെ  നേതൃത്വത്തിൽ നവീകരിച്ചത്. നവീകരണം പൂർത്തിയാക്കിയ തിരുവാഭരണമാളികയുടെ സമർപ്പണം പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ നിർവഹിച്ചു.

മണിച്ചിത്രത്താഴോടുകൂടിയ മാളികവാതിലാണ് ഏറ്റവും ആകർഷകം. ഗണപതി, അയ്യപ്പൻ, മധുരമീനാക്ഷി എന്നീ ശിൽപങ്ങൾ വാതിലിലുണ്ട്. കോന്നിയിൽ നിന്നെത്തിച്ച ഈട്ടിത്തടിയിലാണ് നിർമാണം. ചുമരുകളും മുകൾത്തട്ടും തടിയിൽ കൊത്തുപണികളോടെ മോടിയാക്കി. ഒരു മാസത്തോളം സമയമെടുത്താണ് മാളിക നവീകരിച്ചത്.

ഇതിനൊപ്പം പമ്പയിലെ രാജമണ്ഡപവും നവീകരിച്ചു. തിരുവാഭരണങ്ങൾ ദർശിക്കുന്നതിനും ഇനി ചെറിയ വ്യത്യാസം വരും. മകരവിളക്കിനു ശേഷം ശബരിമലയിൽ മാളികപ്പുറം മണിമണ്ഡപത്തിൽ നിന്നും എഴുന്നള്ളിക്കുന്ന അയ്യപ്പന്‍റെ  തിടമ്പ്, ഉടുമ്പാറമല, തലപ്പാറമല കൊടികൾ, നെറ്റിപ്പട്ടം എന്നിവ തിരുവാഭരണങ്ങളിൽ നിന്നു മാറ്റി സൂക്ഷിക്കും. എന്നാൽ ഒരേ സമയം ദർശനം നടത്താവുന്ന രീതിയിലാണ് ക്രമീകരണം. തിരുവാഭരണ മാളികയ്ക്ക് മുൻപിൽ സൂക്ഷിച്ചിട്ടുള്ള പേടകങ്ങളും ഉയർത്തി സ്ഥാപിച്ചിട്ടുണ്ട്.

സ്രാമ്പിക്കൽ കൊട്ടാരത്തിലെ തിരുവോണം നാൾ അംബത്തമ്പുരാട്ടിയുടെ സ്മരണയ്ക്കായി കുടുംബമാണ് പുതുക്കിയ മാളിക സമർപ്പിച്ചത്. സമർപ്പണ ചടങ്ങിൽ പന്തളം കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി പി.എൻ.നാരായണവർമ, വിജയലക്ഷ്മി തമ്പുരാട്ടി, ജോയിന്റ് സെക്രട്ടറി സുരേഷ് വർമ, ട്രഷറർ ദീപാ വർമ, വിശാഖം നാൾ രാമവർമരാജ തുടങ്ങിയവർ പങ്കെടുത്തു. തിരുവാഭരണ പേടകവാഹക സംഘാംഗം കൂടിയായ ശിൽപി സുദർശനൻ, കുവൈത്തിലെ അയ്യപ്പക്ഷേത്രത്തിന്‍റെ  ഉൾപ്പെടെ നിർമാണത്തിനും നേതൃത്വം നൽകിയിട്ടുണ്ട്. അനിൽ, രതീഷ് ഉൾപ്പെടെ 9 പേർ ചേർന്നാണ് നവീകരണ ജോലികൾ പൂർത്തിയാക്കിയത്. ‍

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...