Wednesday, July 2, 2025 7:10 pm

ആനാവൂര്‍ നാഗപ്പനെ മാറ്റിയാല്‍ കത്ത് വിവാദത്തെ തുടര്‍ന്നെന്ന് ആരോപണം ഉയരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ആനാവൂര്‍ നാഗപ്പനെ മാറ്റി പുതിയൊരു സെക്രട്ടറി കണ്ടെത്താനാകാതെ സി പി എം വലയുന്നതിനിടെയാണ് തലസ്ഥാന കോര്‍പറേഷനിലെ നിയമനം സംബന്ധിച്ച കത്ത് വിവാദം പൊട്ടിപുറപ്പെട്ടത്. അതിനാല്‍ ജില്ലാ സെക്രട്ടറിയെ ഉടന്‍ മാറ്റേണ്ടതില്ലെന്ന നിലപാടിലാണ് പാര്‍ട്ടി.

മാറ്റിയാല്‍ കത്ത് വിവാദമാണ് കാരണമെന്നും അതില്‍ ആനാവൂര്‍ കുറ്റക്കാരനാണെന്നും വ്യാഖ്യനിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. ആനാവൂരിനെ തെറിപ്പിക്കാന്‍ ജില്ലയിലെ ഒരു കൂട്ടര്‍ നടത്തിയ ശ്രമഫലമാണ് കത്ത് വിവാദത്തിന് പിന്നിലെന്നും പാര്‍ട്ടി സംശയിക്കുന്നു. മേയര്‍ ആര്യാ രാജേന്ദ്രനെ അല്ല ആനാവൂര്‍ നാഗപ്പനായിരുന്നു ആരോപണത്തിന്‍റെ ഉന്നം. അതിനാല്‍ ജനുവരിയില്‍ തലസ്ഥാനത്ത് നടക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷന്‍റെ അഖിലേന്ത്യാ സമ്മേളനത്തിന് ശേഷം സെക്രട്ടറിയ തിരഞ്ഞെടുക്കാമെന്നാണ് പാര്‍ട്ടി നിലപാട്.

വര്‍ക്കല എംഎല്‍എ വി ജോയിയുടെ പേരിനാണ് മുന്‍തൂക്കം. ആനാവൂര്‍ നാഗപ്പന്‍ തന്‍റെ പകരക്കാരനായി ജോയിയുടെ പേരാണ് ഉയര്‍ത്തിക്കാട്ടുന്നത്. ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടക്കം മുതല്‍കേള്‍ക്കുന്ന കെ.എസ്. സുനില്‍കുമാറും സജീവമായി രംഗത്തുണ്ട്. മുന്‍മന്ത്രിയും സ്പീക്കറുമായിരുന്ന എം. വിജയകുമാറിനെ കൊണ്ടുവരണമെന്നും ഒരുപക്ഷത്തിന് അഭിപ്രായമുണ്ട്.

നേരത്തെ മന്ത്രി വി ശിവന്‍കുട്ടിയെ ജില്ലാ സെക്രട്ടറിയാക്കാന്‍ നീക്കം നടന്നിരുന്നു. എന്നാല്‍ ശിവന്‍കുട്ടി അത് നിരസിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജോയിയിലേക്ക് ചര്‍ച്ചയെത്തുന്നത്. ആനാവൂരിന്‍റെ കാലത്ത് പാര്‍ട്ടിയില്‍ നിന്ന് മാറി നില്‍ക്കുന്നവര്‍ക്ക് തിരിച്ചു വരാന്‍ അവസരമൊരുക്കല്‍ കൂടിയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

അതേസമയം കോര്‍പ്പറേഷനിലെ താല്‍ക്കാലിക നിയമനങ്ങള്‍ക്ക് ജില്ലാ സെക്രട്ടറിയോട് പട്ടിക തേടി മേയറുടെ പേരില്‍ പുറത്തുവന്ന കത്തിന്‍റെ പേരിലുള്ള വിവാദത്തില്‍ സി.പി.എമ്മിന്‍റെ പാര്‍ട്ടിതല അന്വേഷണം ഉടനുണ്ടാവില്ല. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ അതിന്‍റെ പുരോഗതിയനുസരിച്ച്‌ മതി തുടര്‍നീക്കങ്ങളെന്നാണ് സി.പി.എം നിലപാട്.

ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ തീര്‍പ്പായിക്കഴിഞ്ഞശേഷം വിവാദത്തിലേക്ക് നയിച്ച വിഭാഗീയതയെക്കുറിച്ചടക്കം അന്വേഷിച്ച്‌ നടപടിയെടുക്കാനാണ് സി.പി.എം തീരുമാനം. കത്ത് ചോര്‍ത്തി മാദ്ധ്യമങ്ങള്‍ക്കെത്തിച്ചത് പാര്‍ട്ടിയിലെ ചേരിപ്പോരിന്‍റെ ഭാഗമായാണെന്നാണ് പാര്‍ട്ടി നിഗമനം.

ചിലര്‍ക്കെതിരെ അച്ചടക്കനടപടി പിന്നീടുണ്ടായേക്കാം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിദ്ധ്യത്തില്‍ ഇന്ന് ചേരുന്ന സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തില്‍ കോര്‍പ്പറേഷന്‍ വിവാദം സംബന്ധിച്ച്‌ കാര്യമായ ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അജന്‍ഡയില്‍ വിഷയമുള്‍പ്പെടുത്തിയിട്ടില്ല. മേയര്‍ നല്‍കിയ വിശദീകരണം പാര്‍ട്ടിക്കും പൊതുജനങ്ങള്‍ക്കും ബോധ്യപ്പെടുന്നതാണെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. അത് മുഖവിലക്കെടുത്ത് മേയര്‍ക്ക് രാഷ്ട്രീയസംരക്ഷണം ഉറപ്പാക്കാനാണ് തീരുമാനം.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

0
കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി....

പന്തളം നഗരസഭയിലെ റോഡുകളുടെ ശോചന്യാവസ്ഥ അടിയന്തിരമായി പരിഹരിക്കണം ; കോണ്‍ഗ്രസ് പരാതി നല്‍കി

0
പന്തളം: പന്തളം നഗരസഭയിലെ റോഡുകളുടെ ശോചന്യാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇരുപത്തിയാറാം വാർഡ്...

ഹാർമൻ കമ്പനിയുടെ 4500 രൂപ വിലയുള്ള ഹെഡ്സെറ്റിന് തകരാർ – 19500 രൂപ നൽകുവാൻ...

0
തൃശൂർ : 4500 രൂപയുടെ ഹെഡ്സെറ്റിന് തകരാർ, 19500 രൂപ നൽകുവാൻ...

ബീഫ് വിറ്റുവെന്ന് ആരോപിച്ച് ഹോട്ടൽ ഉടമകളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്

0
കോക്രജർ: ബീഫ് വിറ്റുവെന്ന് ആരോപിച്ച് ഹോട്ടൽ ഉടമകളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്....