Saturday, April 20, 2024 1:50 am

ഹിറോയിക് ഇഡുൻ കപ്പൽ നൈജീരിയ പിടിച്ചെടുത്ത സംഭവത്തിൽ ഇന്ത്യയുടെ നയതന്ത്ര നീക്കത്തിന് തടസമായത് സങ്കീർണ്ണമായ നിയമപ്രശ്നങ്ങൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഹിറോയിക് ഇഡുൻ കപ്പൽ നൈജീരിയ പിടിച്ചെടുത്ത സംഭവത്തിൽ ഇന്ത്യയുടെ നയതന്ത്ര നീക്കത്തിന് തടസമായത് സങ്കീർണ്ണമായ നിയമപ്രശ്നങ്ങൾ. ക്രൂഡ് ഓയിൽ മോഷണം, സമുദ്രാതിർത്തി ലംഘനം തുടങ്ങിയ പരാതികളിൽ നിയമപരമായ തീർപ്പുണ്ടാകട്ടെയെന്ന നിലപാടിൽ നൈജീരിയ ഉറച്ച് നിൽക്കുകയാണ്. വൻ സൈനിക വലയത്തിൽ 3 മലയാളികൾ ഉൾപ്പെടെ 26 കപ്പൽ ജീവനക്കാരെ നൈജീരിയയിൽ എത്തിച്ചു.

Lok Sabha Elections 2024 - Kerala

കഴിഞ്ഞ ഓഗസ്റ്റ് 12നാണ് ഹെറോയിൻ ഇൻഡുൻ കപ്പൽ ദുരൂഹ സാഹചര്യത്തിൽ എക്വറ്റോറിയൽ ഗിനിയിൽ പിടികൂടിയത്. 89 ദിവസങ്ങൾക്ക് ശേഷം നൈജീരിയക്ക് കൈമാറുന്നത് വരെ വിദേശകാര്യമന്ത്രാലയത്തിന്‍റെ  നയതന്ത്ര നീക്കങ്ങളൊന്നും വിജയം കണ്ടില്ല. അബൂജയിലെ എംബസി വഴിയും, ഹൈക്കമ്മീഷൻ വഴിയും പല കുറി ഇടപെടലുകൾ നടത്തിയെന്നാണ് മന്ത്രാലയത്തിന്‍റെ  അവകാശവാദം. പിടിയിലായ കപ്പൽ ജീവനക്കാരെ നേരിട്ട് ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞു. നൈജീരിയയിലെ നിയമ കുരുക്കിൽ നിന്ന് ഒഴിവാക്കാൻ അന്വേഷണം ഇന്ത്യയിലേക്കോ, എക്വറ്റോറിയൽ ഗിനിയയിലേക്കോ ആക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നതായും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

എന്നാൽ നിയമത്തിന്‍റെ വഴിക്ക് കാര്യങ്ങൾ പോകട്ടെയെന്ന ഉറച്ച നിലപാട് നൈജീരിയ സ്വീകരിച്ചുവെന്നാണ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പിഴ തുകയായി 20 ലക്ഷം ഡോളർ അടച്ചെങ്കിലും കപ്പൽ നൈജീരിയിലെത്തിച്ച് പരിശോധിക്കണമെന്നാണ് അവരുടെ നിലപാട്. നൈജീരിയയിലെ അക്പോ ഓയിൽ ഫീൽഡിൽ നിന്ന് ക്രൂഡ് ഓയിൽ മോഷ്ടിച്ചുവെന്ന ആരോപണത്തിൽ വിശദമായ അന്വേഷണം വേണം.

കടൽ നിയമങ്ങൾ അട്ടിമറിച്ചതിലും അന്വേഷണം നടക്കേണ്ടിയിരിക്കുന്നു. പിടികൂടുന്നതിന് മുമ്പ്  ഉപഗ്രഹവുമായുള്ള ബന്ധം കപ്പൽ വേർപെടുത്തിയതിലും ദുരൂഹത കാണുന്നുണ്ട്. അതുകൊണ്ട് നയതന്ത്ര നീക്കങ്ങളിലുപരി നിയമം നിയമത്തിന്‍റെ  വഴിക്ക് പോകട്ടെയെന്ന നൈജീരിയയുടെ നിലപാടാണ് തിരിച്ചടിയായത്.

ഇതു കൂടാതെ നിയമ വിരുദ്ധമായി തടവിൽ വെച്ചിരിക്കുന്നുവെന്ന പരാതിയിൽ നൈജീരിയക്കെതിരെ, നൈജീരിയയിലെ ഫെഡറൽ കോടതിയിലും, കടൽ തർക്കങ്ങൾ പരിഹരിക്കുന്ന ജർമ്മനിയിലെ അന്താരാഷ്ട്ര ട്രിബ്യൂണിലും കപ്പൽ കമ്പനിയും പരാതി നൽകിയിരിക്കുകയാണ്. ഈ വിഷയത്തിലും തീർപ്പ് വരേണ്ടതുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വേനല്‍ മഴയ്ക്കൊപ്പം വില്ലനായി ഈ രോഗവുമെത്താം : ഡെങ്കിപനി പടരാതിരിക്കാൻ ജാഗ്രത വേണം ;...

0
തിരുവനന്തപുരം: വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ തദ്ദേശ...

നവകേരള ബസിന് റൂട്ടായി ; സര്‍വീസ് നടത്തുക കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍

0
തിരുവനന്തപുരം : നവകേരള ബസ് അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കാന്‍ കെഎസ്ആര്‍ടിസിയില്‍...

പഴയ റെക്കോർഡ് തിരുത്തി കെഎസ്ആർടിസി ഈ ദിവസം നേടിയത് വൻ കളക്ഷൻ, ചരിത്ര നേട്ടം

0
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെഎസ്ആർടിസിയെ മെച്ചപ്പെടുത്താൻ മന്ത്രി ഗണേഷ് കുമാർ...

സുഹൃത്തിന്‍റെ ആദ്യ ഭാര്യയുടെ അമ്മയെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം ; പ്രതി ഒരു വര്‍ഷത്തിന്...

0
കോഴിക്കോട്: വീട്ടമ്മയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെ ഒരു...