Sunday, April 14, 2024 8:19 am

മേയര്‍ ആര്യ രാജേന്ദ്രന്‍റെ പേരില്‍ പുറത്തുവന്ന കത്ത് വ്യാജം ; ക്രൈംബ്രാഞ്ച്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രന്‍റെ പേരില്‍ പുറത്തുവന്ന കത്ത് വ്യാജമെന്ന് ക്രൈംബ്രാഞ്ച്. കോര്‍പറേഷനിലെ കരാര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട കത്തിലെ പ്രാഥമിക അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ചിന്‍റെ നിഗമനം. ഇതോടെ വ്യാജരേഖ ചമയ്ക്കലിനു കേസെടുക്കാന്‍ ശുപാര്‍ശ നല്‍കും. ഡിജിപിക്ക് ക്രൈംബ്രാഞ്ച് എസ്പി ഉടന്‍ ശുപാര്‍ശ നല്‍കുമെന്നാണ് വിവരം. മേയറുടെയും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെയും ഉള്‍പ്പെടെ മൊഴിയെടുത്തതിന് പിന്നാലെയാണ് നടപടി.

Lok Sabha Elections 2024 - Kerala

വിവാദ കത്ത് കൊടുത്തിട്ടില്ലെന്നാണ് തുടക്കം മുതല്‍ മേയറുടെ നിലപാട്. കത്ത് നല്‍കിയതാരെന്നും കത്തിന്‍റെ ഉറവിടം എവിടെ നിന്നാണെന്ന് അന്വേഷിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടിരുന്നു. കത്തില്‍ ചില സംശയങ്ങളുണ്ട്. നിയമനത്തിന് കത്ത് നല്‍കുന്ന രീതി സിപിഎമ്മിനില്ല. ലെറ്റര്‍ പാഡ് വ്യാജമാണോ എന്ന് പരിശോധിക്കണം. കത്ത് എന്‍റെതല്ല, ഉറവിടം അന്വേഷിക്കണം. നേരിട്ടോ അല്ലാതെയോ കത്തില്‍ ഒപ്പിട്ടിട്ടില്ലെന്നും മേയര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുകയും ചെയ്തു.

കരാര്‍ നിയമനത്തിനായി പാര്‍ട്ടി ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് തിരുവനന്തപുരം മേയര്‍ കത്ത് നല്‍കിയെന്നായിരുന്നു ആരോപണം. മേയറുടെ ലെറ്റര്‍ പാഡിലാണ് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്ത് ലഭിച്ചത്. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്കുള്ള നിയമനത്തിനായി മുന്‍ഗണനാ ക്രമം നിശ്ചയിക്കാന്‍ നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം. 295 പേരുടെ നിയമനത്തിനായി തസ്തികയും ഒഴിവും സഹിതമാണ് കത്ത്.

കൂടാതെ ഓണ്‍ലൈനിലൂടെയാണ് അപേക്ഷ സ്വീകരിക്കുന്നതെന്നും കത്തില്‍ പറയുന്നു. സംഭവം വിവാദമായതോടെ ഇത്തരമൊരു കത്ത് അയച്ചിട്ടില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പ്രതികരിച്ചത്. കത്ത് അയച്ചെന്ന് പറയുന്ന ദിവസം താന്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല. സംഭവം പാര്‍ട്ടി അന്വേഷിക്കുമെന്നും മേയര്‍ പറഞ്ഞു. അതേസമയം മേയറുടെ കത്ത് കണ്ടിട്ടില്ലെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ പ്രതികരണം.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തേവായൂർ സർക്കാർ എൽ.പി. സ്കൂൾ കളിസ്ഥലപ്രശ്‌നം ; ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

0
പത്തനംതിട്ട: കളിസ്ഥലം അവിഭാജ്യഘടകമാണെന്നും കളിസ്ഥലമില്ലെങ്കിൽ സ്കൂൾ പൂട്ടണമെന്നും ഹൈക്കോടതി. ക്ലാസ്‌മുറിയിൽമാത്രം ഒതുങ്ങേണ്ടതല്ല...

താമര വിരിയണം ; തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നരേന്ദ്രമോദി ഇ​​​ന്ന് വീണ്ടും കേരളത്തിൽ,...

0
കൊ​​​ച്ചി: ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്രചാരണത്തിന്റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഇ​​​ന്ന്...

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള പതിനേഴ് ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി...

0
ഡൽഹി: ഇറാൻ കസ്റ്റഡിയിലെടുത്ത ഇസ്രയേൽ പൗരന്‍റെ ഉടമസ്ഥതയിലുള്ള കപ്പലിലെ മലയാളികൾ അടക്കമുള്ള...

തെ​രു​വു​ക​ളി​ൽ ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ടു സം​വ​ദി​ക്കാ​ൻ കെ​പി​സി​സി​യു​ടെ നാ​ട​ക​യാ​ത്ര

0
തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണ​ച്ചൂ​ടി​ൽ തെ​രു​വു​ക​ളി​ൽ ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ടു സം​വ​ദി​ക്കാ​ൻ കെ​പി​സി​സി​യു​ടെ ’ഇ​ന്ത്യ...