ആനയടി-കൂടൽ റോഡ് വീതികൂട്ടിത്തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പന്തളം : ആനയടി-കൂടൽ റോഡിൽ ഭൂമി വിട്ടുകിട്ടാതിരുന്ന സ്ഥലത്ത് വീതികൂട്ടുന്നതിനുവേണ്ടിയുള്ള പണി ആരംഭിച്ചു. കുരമ്പാലയ്ക്കും തോലുഴത്തിനും ഇടയിൽ വീതികൂട്ടാനുള്ള ഭാഗത്താണ് വീടുകളുടെ മതിൽ പൊളിച്ചും ഭൂമിയെടുത്തും വീതികൂട്ടുന്നത്. ഏഴ് മീറ്റർ ടാറിങ് കഴിഞ്ഞുള്ള ഭാഗത്തെ ഓട, കേബിളുകൾ പോകാനുള്ള ടണൽ എന്നിവയ്ക്കാണ് കൂടുതലായി എടുക്കുന്ന സ്ഥലം ഉപയോഗിക്കുന്നത്. ഭൂമി വിലകൊടുത്ത് ഏറ്റെടുക്കുന്ന പദ്ധതിയിലല്ല ആനയടി-കൂടൽ റോഡ് പണിയുന്നത്. അതുകൊണ്ടുതന്നെ ആളുകൾ സ്വമേധയാ വിട്ടുകൊടുക്കുന്ന സ്ഥലം ഏറ്റെടുത്ത് വീതികൂട്ടുകയായിരുന്നു ചെയ്തത്. ആദ്യം പലരും ഭൂമി വിട്ടുകൊടുക്കുന്നതിന് എതിർപ്പുപ്രകടിപ്പിച്ചിരുന്നു. പിന്നീടാണ് സ്ഥലം നൽകാൻ താത്പര്യവുമായി വന്നത്. ഇത്തരം സ്ഥലങ്ങളാണ് ഇപ്പോൾ വീണ്ടും വീതികൂട്ടി എടുക്കുന്നത്. 2021 ഫെബ്രുവരിയിൽ പൂർത്തിയാക്കേണ്ട റോഡാണ് ഇപ്പോഴും പലയിടത്തും പൂർത്തിയാകാതെകിടക്കുന്നത്. കലുങ്കും റോഡ് ഉയർത്തലുമായിരുന്നു ആദ്യഘട്ടം. സ്ഥലം ലഭിച്ചിടത്തൊക്കെ ഓടയും പണിതിരുന്നു. റോഡ് ഏഴ് മീറ്റർ പൂർണമായി ടാറിങ്ങും നടത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നിയില്‍ നടപ്പാതയില്‍ സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മര്‍ കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നിയിലെ നടപ്പാതയില്‍ സ്ഥാപിച്ചിരിക്കുന്ന...

സ്വകാര്യമേഖലയ്ക്ക് അവസരമൊരുക്കിയത് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് , സുധീരന് മറുപടിയുമായി പിണറായി

0
തിരുവനന്തപുരം : കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഎഡിഎഫ്...

പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോ കാറുകൊണ്ട് ഇടിച്ച് മറിച്ചു ; പ്രതിയെ നാട്ടുകാര്‍ പിടികൂടി...

0
പത്തനംതിട്ട: പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ കാറുകൊണ്ട് ഇടിച്ച് മറിച്ചു. ഇന്നലെ രാത്രി...

പത്തനംതിട്ട ജില്ലയില്‍ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ ഷൂട്ടര്‍മാര്‍ കുറവ് ; പ്രതിസന്ധിയിലായി തദ്ദേശ സ്വയംഭരണ...

0
പത്തനംതിട്ട: ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയെങ്കിലും...