അഞ്ചല്‍ ഉത്ര കൊലക്കേസ് ഇനി ഐപിഎസ് പരിശീലനത്തില്‍ പാഠ്യവിഷയം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഞ്ചല്‍ ഉത്ര കൊലക്കേസ് ഇനി മുതല്‍ ഐപിഎസ് പരിശീലനക്കളരിയിലെ പാഠ്യവിഷയമാകും. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ രീതിയില്‍ പാമ്പിനെ ഉപയോഗിച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്.

അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച രണ്ടായിരത്തിലേറെ പേജുകള്‍ ഉള്ള കുറ്റപത്രത്തില്‍ നിന്ന് പ്രസക്ത ഭാഗങ്ങള്‍ ഇംഗ്ലീഷിലാക്കി ഡിജിറ്റൈസ് ചെയ്ത് നാഷനല്‍ പോലീസ് അക്കാദമിക്ക് കൈമാറും. ഹൈദരാബാദിലെ ഐപിഎസ് പരിശീലന കേന്ദ്രത്തിലെ ഡിജിറ്റല്‍ ലൈബ്രറിയിലാണ് ഇനി ഇത് സൂക്ഷിക്കുക. മേയ് ആറിനായിരുന്നു ഉത്ര കൊല്ലപ്പെട്ടത്.

ഭര്‍ത്തൃവീട്ടില്‍ ബോധരഹിതയായി കണ്ടെത്തിയ ഉത്ര മരിക്കുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉത്രയുടെ മരണം പാമ്പുകടിയേറ്റത് മൂലമാണെന്ന് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഉത്രയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. ഫോണ്‍ രേഖകളും മറ്റ് ശാസ്‌ത്രീയ തെളിവുകളും ശേഖരിച്ചതോടെ ഭര്‍ത്താവായ സൂരജിന് നേരെ സംശയം ഉയര്‍ന്നു. തുടര്‍ന്ന് കുറ്റം തെളിയുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...