ആറന്മുള : അഞ്ചമ്പല ദർശനവും നടത്തി ആറന്മുളയിൽ പ്രശസ്തമായ വള്ളസദ്യയും ഒരുക്കി കെഎസ്ആര്‍ടിസി കൊണ്ടുവന്ന ടൂര്‍ പാക്കേജിന് വന്‍ സ്വീകരണം. വിവിധ ഡിപ്പോകളിൽനിന്നു പഞ്ചപാണ്ഡവ ക്ഷേത്രങ്ങളായ തിരുവാറൻമുള, തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവൻവണ്ടൂർ തൃക്കൊടിത്താനം ക്ഷേത്രങ്ങൾ സന്ദർശിക്കാനും യാത്രക്കാർക്ക് ആറന്മുള വള്ളസദ്യ ആസ്വദിക്കാനുമുള്ള അവസരമൊരുക്കുന്നതാണ് യാത്ര. ലോഹക്കൂട്ടുകളാൽ നിർമ്മിക്കുന്ന പ്രസിദ്ധമായ ആറന്മുള കണ്ണാടിയുടെ നിർമ്മാണം നേരിൽ കാണുന്നതിനും വാങ്ങുന്നതിനുമുള്ള സൗകര്യവും യാത്രയിൽ തീർത്ഥാടകർക്ക് ലഭിക്കും എന്നതാണ് യാത്രക്കാരെ കൂടുതല്‍ ഇത് ആകര്‍ഷിക്കാന്‍ കാരണം.
വിപുലമായല്ലെങ്കിലും കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതി വിജയം കണ്ടതോടെയാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഡിപ്പോകളിൽനിന്നും ആറന്മുളയിലേക്ക് സർവീസ് നടത്തുന്നത്. പ്രശസ്തമായ ആറന്മുള വള്ളസദ്യ കഴിക്കുന്നതിനും പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം നടത്തുന്നതിനും ‘പഞ്ച പാണ്ഡവ ദർശന തീർത്ഥാടനയാത്ര’ എന്ന പേരിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ആണ് യാത്ര ഒരുക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവ സംഘവുമായും സഹകരിച്ചാണ് ‘മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥാടന യാത്ര’ എന്ന പേരിൽ യാത്ര സംഘടിപ്പിക്കുന്നത്.
പാണ്ഡവ മാതാവായ കുന്തീദേവീ പ്രതിഷ്ഠിച്ച ദുർഗ്ഗാദേവി വിഗ്രഹമുള്ള മുതുകുളം പാണ്ഡവർകാവ് ദേവി ക്ഷേത്രം, കവിയൂർ തൃക്കാക്കുടി ഗുഹാ ക്ഷേത്രം എന്നിവിടങ്ങളിലും തീർത്ഥാടനയാത്രയിൽ ഉൾപ്പെടുത്തും. ലോഹക്കൂട്ടുകളാൽ നിർമ്മിക്കുന്ന പ്രസിദ്ധമായ ആറന്മുള കണ്ണാടിയുടെ നിർമ്മാണം നേരിൽ കാണുന്നതിനും വാങ്ങുന്നതിനുമുള്ള സൗകര്യവും യാത്രയിൽ തീർത്ഥാടകർക്ക് ലഭിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































