Sunday, April 21, 2024 4:14 am

അഞ്ചുകുഴി കുടപ്പനക്കുളം റോഡ് സഞ്ചാര യോഗ്യമാക്കണം

For full experience, Download our mobile application:
Get it on Google Play

കോന്നി : അഞ്ചുകുഴി കുടപ്പനക്കുളം റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. വനം വകുപ്പിന്റെ കീഴിലുള്ള 2.5 കിലോമീർ റോഡാണ്‌ വർഷങ്ങളായി അറ്റകുറ്റപണികൾ ഇല്ലാതെ കിടക്കുന്നത്. വർഷങ്ങളായി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കാതെ കിടക്കുന്ന ഈ റോഡ് റാന്നി, കോന്നി നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന തണ്ണിത്തോട്, മണിയാർ റോഡിന്റെ ഭാഗമാണ്. തണ്ണിത്തോട് പഞ്ചായത്തിൽ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ ജനങ്ങൾ ഉപയോഗിച്ചിരുന്ന ആദ്യകാല റോഡായിരുന്നു ഇത്. എന്നാൽ പിന്നീട് കോന്നി തണ്ണിത്തോട് റോഡ് വികസിച്ചതോടെ ഈ റോഡിന്റെ പ്രാധാന്യം കുറഞ്ഞിരുന്നു. വർഷങ്ങൾക്ക് മുൻപ് പത്തനംതിട്ടയിൽ നിന്നും മണിയാർ കുടപ്പനക്കുളം വഴി തണ്ണിത്തോട് മേടപ്പാറയിലേക്ക് ബസ്സ് സർവീസ് ഉണ്ടായിരുന്നു.

Lok Sabha Elections 2024 - Kerala

റോഡ് തകർച്ചയെ തുടർന്നാണ് സർവീസ് നിർത്തലാക്കിയത്. തണ്ണിത്തോട് പഞ്ചായത്തിലെ അഞ്ചുകുഴി മുതൽ സഞ്ചാര യോഗ്യമാണ്. ഇതിനിടയിലുള്ള ഭാഗം തകർച്ചയിലായത് മൂലം കട്ടച്ചിറ, കുടപ്പനകുളം വനമേഖല പ്രദേശങ്ങളിലെ നാനൂറിൽ ഏറെ കുടുംബങ്ങളാണ് യാത്ര സൗകര്യം ഇല്ലാതെ ഒറ്റപ്പെടുന്നത്. മാത്രമല്ല കോന്നി മണ്ഡലത്തിലെ കട്ടച്ചിറ ചിറ്റാർ വില്ലേജിലും കുടപ്പനകുളം തണ്ണിത്തോട് വില്ലേജിലുമാണ് ഉൾപ്പെടുന്നത്. കുടപ്പനകുളം നിവാസികൾക്ക് തണ്ണിത്തോട് വില്ലേജ് ഓഫീസിൽ എത്തണമെങ്കിൽ കട്ടച്ചിറ വഴി ചിറ്റാർ – തണ്ണിത്തോട് റോഡിലെ നീലിപ്പിലാവിൽ എത്തി ചുറ്റി കറങ്ങി പോകേണ്ടി വരും. നിരവധി കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന റോഡ് സഞ്ചാര യോഗ്യമാക്കാണെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജനറൽ ടിക്കറ്റെടുക്കാൻ ക്യൂ നിന്ന് സമയം കളയേണ്ട ; ഈ ആപ്പ് ഉപയോഗിച്ച് ഓൺലൈനായി...

0
ട്രെയിൻ യാത്രികർ പലപ്പോഴും വളരെ നേരം ക്യൂ നിന്നാണ് പ്ലാറ്റ്ഫോം ടിക്കറ്റും...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മിക്സിയിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി

0
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മിക്സിയിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി. അബുദാബിയില്‍...

വാര്‍ത്താ സമ്മേളനം ഷാഫി പറമ്പിലിനെതിരെന്ന രീതിയില്‍ വ്യാജ പ്രചാരണമെന്ന് പരാതി ; കെ കെ...

0
കോഴിക്കോട് :  വടകരയിലെ സൈബര്‍ ആക്രമണ പരാതികളില്‍ വീണ്ടും കേസ്. കെകെ...

ചവറ കൊറ്റുകുളങ്ങര വര്‍ണ്ണം സ്റ്റുഡിയോ ഉടമയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി പിടിയില്‍

0
കായംകുളം: ചവറ കൊറ്റുകുളങ്ങര വര്‍ണ്ണം സ്റ്റുഡിയോ ഉടമയെ ആക്രമിച്ച കേസിലെ മൂന്നാം...