തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ ഇന്നും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറിടങ്ങളില്‍ 444 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍ 104 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ അമ്പതുപേരില്‍ നടത്തിയ പരിശോധനയില്‍ 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പാറശാലയിലും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നേരത്തേ രോഗികള്‍ കൂടുതല്‍ ഉണ്ടായിരുന്ന ഇടങ്ങളില്‍ ഇപ്പോള്‍ രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. കളളിക്കാട്,വെളളറട, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി എന്നീ ഹ്രസ്വ ക്ലസ്റ്ററുകള്‍ വലിയ ക്ലസ്റ്ററുകളാകാനുളള സാദ്ധ്യതയുണ്ടെന്ന് ഇന്നലെ മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ചിരുന്നു. ജില്ലയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 274 പേരില്‍ 248 പേര്‍ക്കും സമ്പ ര്‍ക്കത്തിലൂടെയാണ് രോഗമുണ്ടായത്. പൂന്തുറ, വിഴിഞ്ഞം എന്നീ സ്ഥലങ്ങളില്‍ രോഗവ്യാപന സാദ്ധ്യത കുറയുന്നുണ്ട്. എന്നാല്‍ അപകടാവസ്ഥ അയഞ്ഞിട്ടില്ല.