കൊച്ചി : കേരളത്തിലെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് കാണിച്ച്, അന്‍സി കബീറിന്‍റെ കുടുംബം കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. ഇത്തരത്തിലുള്ള കുപ്രചരണങ്ങള്‍ക്കെതിരെ നടപടി വേണമെന്നും, ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് വീണ്ടെടുക്കണം എന്നും പരാതിയില്‍ കുടുംബം ആവശ്യപ്പെട്ടു. പോലീസിന്‍റെ പേരിലും ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വിവരങ്ങളൊന്നും നല്‍കിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
തങ്ങളുടെ കുട്ടിയെ വിശ്വാസമുണ്ട്. മിസ് ഇന്ത്യ മത്സരത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു അന്‍സി കബീര്‍. ഇതോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോയിരുന്നു. മകളെ നഷ്‌ടമായ തങ്ങളുടെ വേദന പോലും പരിഗണിക്കാതെയാണ് വ്യാജ പ്രചാരണം. അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന ഒണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നടപടി വേണം എന്ന് കമ്മീഷണറോട് ആവശ്യപ്പെട്ടുവെന്നും ബന്ധുക്കള്‍ അറിയിച്ചു.