ശയ്യാവലംബികളായ കുട്ടികൾക്ക് സഹായങ്ങളുമായി റാന്നി സെൻറ് തോമസ് കോളേജും

For full experience, Download our mobile application:
Get it on Google Play

റാന്നി: ലോക ഭിന്നശേഷി മാസത്തിൽ റാന്നി ബി.ആർ.സി നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി റാന്നി സെൻറ് തോമസ് കോളേജും. ശയ്യാവലംബികളായ കുട്ടികൾക്ക് വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന സഹായങ്ങൾ ഉറപ്പാക്കാൻ ഉള്ള പരിപാടികൾക്കാണ് തുടക്കമായത്. ആദ്യ പ്രവർത്തനം എന്ന നിലയിൽ ഡയപ്പർ ബാങ്ക് തുറന്നു. ആഘോഷവേളകളിലും മറ്റും കുട്ടികൾ സ്പോൺസർ ചെയ്യുന്ന ഡയപ്പറുകൾ ശേഖരിച്ച് റാന്നി ബി.ആർ.സി ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന കുട്ടികളുടെ വീടുകളിൽ എത്തിക്കുന്നതാണ് പരിപാടി. കോളേജ് അങ്കണത്തിൽ പ്രിൻസിപ്പൽ സ്നേഹ എല്‍സി ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു.

കോളേജ് മാനേജർ സന്തോഷ് തോമസ് അധ്യക്ഷത വഹിച്ചു. ബി.പി.സി ഷാജി എ.സലാം പ്രവർത്തന പദ്ധതി വിശദീകരിച്ചു.എൻഎസ്.എസ് പ്രോഗ്രാം ഓഫീസർമാരായ രഞ്ജി ജോസഫ്, ദിവ്യ ജെയിംസ് എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറിമാരായ സോളി മേരി സോജൻ, അലൻ ജോസ്, റാന്നി ബിആർസിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ മാരായ ഹിമ മോൾ സേവിയർ, സീമ എസ് .പിള്ള, വിഞ്ചു. വി.ആർ എന്നിവർ സംസാരിച്ചു. വിവിധ സമൂഹിക അക്കാദമിക പ്രവർത്തനങ്ങളിൽ സഹകരിക്കാൻ ബി.ആർ.സിയും കേളേജും ഉടമ്പടിയിൽ ഏർപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു ; രണ്ടുപേർ പിടിയിൽ

0
കുത്തിയതോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട്...

മഹീന്ദ്ര എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ ആനുകൂല്യങ്ങളുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര

0
മഹീന്ദ്ര എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സെപ്റ്റംബർ മാസം അവസരമൊരുക്കി മഹീന്ദ്ര...

ഏഴുമണിക്കൂർകൊണ്ട് ഓടിയെത്തി വന്ദേ ഭാരത് ; ബെംഗളൂരു – മംഗളൂരു റൂട്ടിൽ രണ്ടാം ട്രയൽ...

0
ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് സർവീസിന് ഒരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ...

വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാരിന്റെ സംഭാവന ; മന്ത്രി എ പി അനിൽകുമാർ

0
തൃശൂർ : വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയതെന്ന് മന്ത്രി എ...