അരിക്കൊമ്പന് വേണ്ടി ശത്രുസംഹാര പൂജയും

For full experience, Download our mobile application:
Get it on Google Play

ചിന്നക്കനാലില്‍ നിന്ന് മാറ്റിയ ശേഷം അരിക്കൊമ്പന്‍ കാട്ടാന തമിഴ്‌നാട്ടിലെത്തിയെങ്കിലും അരിക്കൊമ്പനെ മറക്കാതെ ‘ഫാന്‍സ’്. അരിക്കൊമ്പനുവേണ്ടി ആരാധകര്‍ പണപ്പിരിവ് നടത്തുകയും ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തതൊക്കെ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ചിന്നക്കനാലിലേക്കുള്ള അരിക്കൊമ്പന്റെ മടങ്ങിവരവ് വിദൂര സാധ്യതയായി അവശേഷിക്കുന്ന നിലവിലെ സാഹചര്യത്തില്‍ അരിക്കൊമ്പനുവേണ്ടി ഒരു ആരാധിക ഒരു പടികൂടി കടന്ന് ദൈവത്തെയും കൂട്ടുപിടിക്കുകയാണ്. അരിക്കൊമ്പനുവേണ്ടി ഒരു ഭക്ത നടത്തിയ ശത്രുസംഹാര പൂജ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

പന്തളം പുത്തന്‍കാവ് ക്ഷേത്രത്തിലാണ് ഒരു ഭക്ത അരിക്കൊമ്പനുവേണ്ടി ശത്രുസംഹാര പുഷ്പാഞ്ജലി നടത്തിയത്. നക്ഷത്രത്തിന്റെ സ്ഥാനത്ത് അരിക്കൊമ്പന്റെ നക്ഷത്രമായി ഉത്രം എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. പ്രസാദത്തിന്റേയും വഴിപാട് രസീതിന്റേയും ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് വൈറലാകുന്നത്.

അരിക്കൊമ്പന് വേണ്ടി മുന്‍പ് അണക്കരയിലെ ഓട്ടോത്തൊഴിലാളികള്‍ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. മൃഗങ്ങളുടെ ആവാസ വ്യവസ്ഥയിലേക്ക് മനുഷ്യര്‍ കടന്നുകയറി അന്യായമായി ആനയെ പിടികൂടിയെന്നായിരുന്നു ആനപ്രേമികളുടെ ആരോപണം. നിലവില്‍ തമിഴ്‌നാട്ടിലെ അപ്പര്‍ കോതിയാര്‍ പരിസരത്താണ് അരിക്കൊമ്പനുള്ളത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൈപ്പിനിൽ കപ്പലിന് തീ പിടിച്ചു ; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

0
കാെച്ചി: എറണാകുളം വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു. വൈപ്പിൻ കാളമുക്കിൽ പ്രവർത്തിക്കുന്ന സീ...

അയോധ്യ സംഭാവന തട്ടിപ്പിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

0
ലഖ്നൗ: അയോധ്യ സംഭാവന തട്ടിപ്പിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ...

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

0
കൊച്ചി: ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചുണങ്ങംവേലി...

ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം ; നല്ല മനുഷ്യർ ഇനി നേതൃത്വമായി വരണമെന്നും അൻസിബ

0
കൊച്ചി: അമ്മയിൽ ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം എന്ന് അൻസിബ. ഡബ്ല്യുസിസി...