പോര്‍ട്ട് ബ്ലെയര്‍ : ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ രണ്ടു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്നെത്തിയ പുരുഷനും ഡല്‍ഹിയില്‍ നിന്നെത്തിയ സ്ത്രീക്കുമാണ് പോസിറ്റീവായതെന്ന് ആരോഗ്യ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ അവിജിത് റോയ് പറഞ്ഞു.
ജൂണ്‍ ഏഴിന് ഇന്‍ഡിഗോ വിമാനത്തിലാണ് ഇവര്‍ പോര്‍ട്ട് ബ്ലെയറില്‍ വന്നിറങ്ങിയത്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഒരു പ്രതിരോധ ഉദ്യോഗസ്ഥന്റെ ഭാര്യയാണ്. മറ്റൊരാള്‍ പോര്‍ട്ട് ബ്ലെയറിലെ പ്രതാപൂര്‍ സ്വദേശിയാണ്. ഇവരുടെ കുടുംബാംഗങ്ങളെ ക്വാറന്റൈനിലാക്കിയതായും അവിജിത് റോയ് അറിയിച്ചു. ഒരു മാസത്തിനുശേഷമാണ് ഇവിടെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയുന്നത്. ആന്‍ഡമാനില്‍ മുമ്പ് 33 പേര്‍ക്കായിരുന്നു കോവിഡ് ബാധിച്ചിരുന്നത്. മേയ് പത്തോടെ എല്ലാവരും രോഗമുക്തി നേടിയിരുന്നു.