കോവിഡ് ; ആരാധനാലയങ്ങള്‍ തുറക്കുന്നത് സ്ഥിതി രൂക്ഷമാക്കുമെന്ന് മെഡിക്കല്‍ വിദഗ്ധ സംഘം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ അവസ്ഥയിലേക്ക് മാറുന്നതായി സൂചനകള്‍. ഇതിനിടയില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് സ്ഥിതി കൂടുതല്‍ മോശമാക്കുമെന്ന്  മെഡിക്കല്‍ വിദഗ്ധ സംഘത്തിന്റെ മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തില്‍ വിദഗ്ധ സംഘം ഇക്കാര്യം അവതരിപ്പിച്ചിരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ആരാധനാലയങ്ങളും മാളുകളും തുറന്നാല്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് സമിതി ചെയര്‍മാന്‍ ബി. ഇക്ബാല്‍ യോഗത്തെ അറിയിച്ചിരുന്നു. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ കേരളത്തിലെ ആരോഗ്യമേഖല തകരും, ആശുപത്രികള്‍ രോഗികളെക്കൊണ്ടു നിറയുകയും ചെയ്യും. എന്നാല്‍ സമിതിയുടെ മുന്നറിയിപ്പ് തള്ളി ആരാധനാലയങ്ങളും മാളുകളും തുറക്കാമെന്ന കേന്ദ്ര നിര്‍ദേശം നടപ്പാക്കുമെന്നു യോഗത്തിനു ശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു.

വൈറസിന്റെ സ്രോതസ്സ് സ്ഥിരീകരിക്കാന്‍ കഴിയാത്ത രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നതിനാല്‍ സമൂഹവ്യാപനം നടക്കുന്നുവെന്നു കരുതണമെന്നും വിദഗ്ധസമിതി മുഖ്യമന്ത്രിയെ അറിയിച്ചു. ക്വാറന്റീന്‍ ലംഘിച്ചു ആളുകള്‍ പുറത്തിറങ്ങുന്നതും വലിയ ഭീഷണിയാകുന്നുണ്ട്. നിയന്ത്രണങ്ങള്‍ പാലിക്കാതെ ആളുകള്‍ കൂട്ടംകൂടുന്നതാണു രോഗം ക്രമാതീതമായി വര്‍ധിപ്പിച്ചതെന്നും സമിതി വിലയിരുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...