ജോലി കിട്ടാത്ത വിഷമത്തിൽ ആന്ധ്ര സ്വദേശി യു.എസിൽ ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

കുർണൂൽ : അമേരിക്കയിലെ ചിക്കാഗോയിൽ ഉന്നതപഠനം പൂർത്തിയാക്കിയ ആന്ധ്രാ സ്വദേശിയായ യുവാവ് ജോലിയില്ലാത്തതിൽ മനംനൊന്ത് ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലക്കാരനായ ഇരഗനബോയിന ചന്ദു (26) ആണ് മരിച്ചത്. ചിക്കാഗോയിലെ ഡിപോൾ യൂണിവേഴ്സിറ്റിയിൽ നിന്ന് അടുത്തിടെയാണ് ചന്ദു മാസ്റ്റർ ബിരുദം നേടിയത്. പഠനം പൂർത്തിയാക്കി ആഴ്ചകളോളം ജോലിക്കായി ശ്രമിച്ചെങ്കിലും ഒന്നും ശരിയാവാത്തത് ചന്ദുവിനെ വലിയ മാനസിക സമ്മർദത്തിലാക്കിയിരുന്നു. സാമ്പത്തികമായി കുടുംബത്തെ ആശ്രയിക്കേണ്ടി വരുന്നതിലും സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന പിതാവിന്റെ കഷ്ടപ്പാടുകളിലും ചന്ദു അതീവ ദുഃഖിതനായിരുന്നുവെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറയുന്നു. ഇതേത്തുടർന്നുണ്ടായ മാനസിക വിഷമത്താൽ ചന്ദു തന്റെ വസതിയിൽ ജീവനൊടുക്കുകയായിരുന്നു.

ചന്ദുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി അമേരിക്കയിലെ ഇന്ത്യൻ സമൂഹം ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായുള്ള ഏകദേശം 25,000 ഡോളർ കണ്ടെത്താൻ കുടുംബത്തിന് സാധിക്കില്ല എന്നതിനാലാണ് സുഹൃത്തുക്കൾ സഹായം തേടിയത്. ഇതിനോടകം 76,000 ഡോളറിലധികം സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. മൃതദേഹം എത്തിക്കുന്നതിനുള്ള ചെലവ് കഴിച്ച് ബാക്കി വരുന്ന തുക ചന്ദുവിന്റെ പഠനത്തിനായി കുടുംബമെടുത്ത കടം വീട്ടാനായി കൈമാറും. വിഷയത്തിൽ ഇടപെട്ട ആന്ധ്രാപ്രദേശ് മന്ത്രി നര ലോകേഷ്, മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാൻ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡുവിന്റെ സഹായം തേടി. മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുന്നുണ്ടെന്നും കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി കേസ് പ്രതികളുടെ ഓണാഘോഷം ; വീഴ്ച വരുത്തിയ 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക്...

0
തിരുവനന്തപുരം : മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ്...

ആശുപത്രിയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തം ; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

0
അമരാവതി : മഹാരാഷ്ട്രയിലെ അമരാവതിയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തത്തെ തുടർന്ന് മൂന്ന്...

സിംഗിൾസ് വിജയികൾക്ക് 52 കോടി രൂപ സമ്മാനം ; യു.എസ് ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ...

0
ന്യൂയോർക്ക് : യു.എസ്. ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ വൻ വർധന. മൊത്തം...

ഓണപ്പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
ശബരിമല : ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട്...