ആന്ധ്രപ്രദേശ് എംപി രഘു രാമ കൃഷ്ണരാജു രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : വൈഎസ്ആർ കോൺഗ്രസിലെ വിമത നേതാവും നർസപുരം എംപിയുമായ കനുമുരു രഘുരാമ കൃഷ്ണരാജു രാജ്യദ്രോഹക്കുറ്റത്തിന്  അറസ്റ്റിൽ. 2012 ലെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ പ്രത്യേക കോടതിയെ സമീപിച്ചതിനു തൊട്ടുപിന്നാലെയാണ് അറസ്റ്റ്. ആന്ധ്രപ്രദേശ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) ഇന്നലെ രാത്രിയോടെ കൃഷ്ണരാജുവിന്റെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

വൈഎസ്ആർ കോൺഗ്രസിൽ കലാപക്കൊടി ഉയർത്തി പാർട്ടിക്കു പുറത്തു പോയ കൃഷ്ണരാജു 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് പാർട്ടിയിൽ തിരിച്ചെത്തിയത്. ബിജെപിയിലും തെലുങ്ക് ദേശം പാർട്ടിയിലും ചേർന്ന് പ്രവർത്തിച്ചതിനു ശേഷമാണ് രഘു രാമ കൃഷ്ണരാജു വൈഎസ്ആർ കോൺഗ്രസിൽ തിരിച്ചെത്തിയത്.

124 എ, 153 എ, 505 എന്നീ വകുപ്പുകളാണ് കൃഷ്ണരാജുവിനെതിരെ ചുമത്തിയിരിക്കുന്നത്. സാമുദായിക ഐക്യം തകർക്കുക ലക്ഷ്യമിട്ട് നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ പേരിലും എംപിക്കെതിരെ കേസെടുത്തിട്ടുണ്ട്. താൻ കൂടി ഭാഗമായ സർക്കാരിലെ പ്രമുഖരെ മനഃപൂർവം അപകീർത്തിപ്പെടുത്താൻ കൃഷ്ണരാജു നിരന്തരം ശ്രമിച്ചിരുന്നതായും ആരോപണം ഉണ്ട്.

ആന്ധ്രാപ്രദേശ് സര്‍ക്കാരിനെതിരെ നിരന്തരം വിരോധം പടർത്തിയെന്നും ചില സമുദായങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന്  പോലീസ് വിശദീകരിക്കുന്നു. മുഖ്യമന്ത്രി ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് ആരോപിച്ച് ഏപ്രിൽ 27 നാണ് എംപി കോടതിയെ സമീപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...