Sunday, April 28, 2024 11:05 pm

അനസ്തേഷ്യ മരുന്നുകൾ ജീവനൊടുക്കാനുള്ള ടൂളാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ അനസ്തേഷ്യ മരുന്നുകൾ കൈകാര്യം ചെയ്യുന്നത് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ. ഒരു വര്‍ഷത്തിനിടെ തിരുവനന്തപുരം ജില്ലയിൽ മാത്രം അനസ്തേഷ്യ മരുന്ന് കുത്തിവെച്ച് മൂന്ന് ഡോക്ടർമാരാണ് ആത്മഹത്യ ചെയ്തത്. ശസ്ത്രക്രിയകൾ വേദനരഹിതമാക്കുന്ന അനസ്തേഷ്യ മരുന്നുകൾ ജീവനൊടുക്കാനുള്ള ടൂളായി മാറുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 10 ന് ആത്മഹത്യ ചെയ്ത ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ബിപിന്‍, ഡിസംബര്‍ അഞ്ചിന് സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഡോ. ഷഹ്ന, ഒടുവില്‍ ഇന്നലെ ആത്മഹത്യ ചെയ്ത സീനിയര്‍ റസിഡന്റ് ഡോ. അഭിരാമി. മൂന്നുപേരും മരിച്ചത് അമിത അളവില്‍ അനസ്‌ത്യേഷ്യ മരുന്ന് കുത്തിവെച്ച്.

പ്രൊപ്പൊഫോള്‍, കീറ്റമിന്‍, എറ്റോമിഡേറ്റ് എന്നീ മരുന്നുകളാണ് ജനറല്‍ അനസ്‌തേഷ്യയ്ക്കായി പൊതുവേ ഉപയോഗിക്കുന്നത്. അമിത അളവില്‍ ഇത് ശരീരത്തില്‍ എത്തിയാല്‍ പേശികളുടെ പ്രവര്‍ത്തനം നിലയ്ക്കും. പതിയെ ഉറക്കത്തിലേക്കും പിന്നാലെ മരണത്തിലേക്ക്. അനസ്തേഷ്യ മരുന്നുകൾ കൈകാര്യം ചെയ്യുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടെങ്കിലും ആശുപത്രികളിൽ അത് പാലിക്കപ്പെടുന്നില്ല. പ്രസ്ക്രിപ്ഷൻ പോലുമില്ലാതെ ആർക്കും മരുന്ന് തരപ്പെടുത്താൻ കഴിയുന്ന സാഹചര്യമാണുള്ളത്. ഫാർമസി സ്റ്റോറുകളിൽ നിന്ന് ഏതൊക്കെ യൂണിറ്റുകളിലേക്ക് മരുന്ന് പോയെന്നോ എത്ര ഡോസ് ഉപയോഗിച്ചു എന്നോ കണക്കുകൾ സൂക്ഷിക്കാറില്ല. അനസ്തേഷ്യ മരുന്നുകളുടെ ദുരുപയോഗത്തിന് കാരണമായി ഡോക്ടർമാർ അടക്കം ചൂണ്ടിക്കാണിക്കുന്നതും ഈ തെറ്റായ കീഴ്വഴക്കമാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വർഗീയ ടീച്ചറമ്മ ; കെകെ ശൈലജയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

0
കോഴിക്കോട് : വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയെ പരിഹരിച്ച്...

ചെന്തിട്ട ദേവീക്ഷേത്രത്തില്‍ വന്‍തീപ്പിടിത്തം

0
തിരുവനന്തപുരം: ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂര...

ചോക്ലേറ്റ് ഐസ് ക്രീം ഡെലിവറി ചെയ്തില്ല ; സ്വിഗിയോട് 5000 രൂപ നഷ്ടപരിഹാരം നൽകാൻ...

0
ബംഗളുരു : ചോക്ലേറ്റ് ഐസ് ക്രീം ഡെലിവറി ചെയ്യാത്തതിന് സ്വിഗിയോട്...

മികച്ച വരുമാനമുണ്ടാക്കിയ റെയില്‍വേ സ്റ്റേഷനുകൾ ; ആദ്യ 25ല്‍ 11ഉം കേരളത്തിൽ നിന്ന്

0
തൃശ്ശൂര്‍: മികച്ച വരുമാനമുണ്ടാക്കിയ 100 സ്റ്റേഷനുകളില്‍ ആദ്യ 25ല്‍ 11 റെയില്‍വേ...