വിചിത്ര നോട്ടീസ് ; 60 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന് 7.25 ലക്ഷം നികുതി കുടിശ്ശിക

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മണ്ണാർക്കാട് നഗരസഭയുടെ നികുതി കുടിശിക നോട്ടിസ് കണ്ട് ഞെട്ടിയിരിക്കുകയാണ് വടക്കുമണ്ണം വാർഡിലെ നാരായണ സ്വാമി. അറുപത് വർഷം പഴക്കമുള്ള വീടിന് രണ്ടേകാൽ ലക്ഷവും ഇടിഞ്ഞു വീഴാറായ കടമുറികൾക്ക് അഞ്ചര ലക്ഷവും അടയ്ക്കാനാണ് നോട്ടീസ്. നാരായണ സ്വാമിയുടെ മുത്തച്ഛന്‍റെ കാലം മുതലുള്ളതാണ് കെട്ടിടം. താമസിക്കുന്ന വീടിനു പുറമേ സമീപത്തായി ഇടിഞ്ഞു വീഴാറായ കെട്ടിടവും മുൻവശത്ത് മൂന്ന് ഷട്ടർ മുറികളുമാണുള്ളത്. മുൻവശത്തെ ഒരു മുറി മാത്രമാണ് വാടകയ്ക്ക് നൽകിയിട്ടുള്ളത്. മറ്റു മുറികളെല്ലാം വാടകയ്ക്ക് നൽകാൻ കഴിയാത്ത അവസ്‌ഥയിലാണ്. വാതിലുകളും ജനലുകളും ദ്രവിച്ച് പൊളിഞ്ഞു വീഴാറായി. ഈ വീടിന്‍റേയും കെട്ടിടങ്ങളുടെയും നികുതിയായി എഴ് ലക്ഷത്തി അറുപതായിരം രൂപ അടയ്ക്കണം.

പിതാവ് കിടപ്പ് രോഗി ആയതിനാൽ നാരായണ സ്വാമിക്ക് ജോലിക്ക് പോകാനും കഴിയുന്നില്ല. ഒരു മകൻ രോഗിയുമാണ്. ഈ അവസ്‌ഥയിൽ ഏഴര ലക്ഷം രൂപ നികുതി അടയ്ക്കാൻ ഒരു നിർവാഹവുമില്ല.2023 വരെ എല്ലാ വർഷവും നിലവിലുള്ള കെട്ടിട നികുതി അടച്ചിട്ടുണ്ട്. 2016ൽ മണ്ണാർക്കാട് പഞ്ചായത്ത് നഗരസഭയായതിന് ശേഷമുള്ള പരിഷ്കരിച്ച നികുതിയും പിഴപലിശയുമാണ് ഏഴരലക്ഷത്തിലേക്കെത്തിയത്. നോട്ടിസ് ലഭിച്ച ശേഷം നഗരസഭയ്ക്ക് പരാതി നൽകി. അടിയന്തിരമായി റവന്യു ഇൻസ്പെക്‌ടർ കെട്ടിടം പരിശോധിക്കുമെന്നും പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തുമെന്നും നഗരസഭ സെക്രട്ടറി എം.സതീഷ്‌കുമാർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു

0
ഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു. കേരളത്തിൽ...

ശബരിമലയില്‍ എഐ ജനക്കൂട്ട നിയന്ത്രണ സംവിധാനം ; ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 400 മുറികള്‍ ലഭ്യമാക്കും

0
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എഐ അധിഷ്ഠിത ജനക്കൂട്ട നിയന്ത്രണം, ഓണ്‍ലൈന്‍ മുറി ബുക്കിംഗ്, ശുചിത്വ പരിഷ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയം ; അരി അളവ് കുറച്ചു, വില കൂട്ടി യുഡിഎഫ്...

0
സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയമെന്ന് മുന്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍; അരി അളവ് കുറച്ചു, വില കൂട്ടിയെന്ന് ആരോപണം.

പത്തനംതിട്ടയിലെ കാറപകടത്തിൽ 2പേർ അറസ്റ്റിൽ

0
പത്തനംതിട്ട: പത്തനംതിട്ടയിലെ കാറപകടത്തിൽ 2പേർ അറസ്റ്റിൽ. പുത്തൻ പീടിക സ്വദേശി ജിനു,...