കേരളത്തിനെതിരെ പറയുമ്പോള്‍ നരേന്ദ്രമോദിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും ഒരേ സ്വരമാണെന്ന് എം.വി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

പെരുനാട്: കേരളത്തിനെതിരെ പറയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും ഒരേ സ്വരമാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.ടി.എം തോമസ് ഐസക്കിന്‍റെ വിജയത്തിനായി പെരുനാട്ടില്‍ നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെയും നമ്മുടെ സംസ്ഥാനം നേടിയ പുരോഗതിയെയും നുണകള്‍ കൊണ്ട് മൂടാനാണ് പ്രധാനമന്ത്രിയും രാജ്യത്തെ പ്രധാന പ്രതിപക്ഷകക്ഷിയുടെ അഖിലേന്ത്യാ നേതാവായ രാഹുല്‍ഗാന്ധിയും മറ്റു നേതാക്കളും ഒരേ മനസ്സോടെ ശ്രമിക്കുന്നത്. സ്വന്തം പാര്‍ട്ടിയുടെ നേതൃസ്ഥാനത്തു നിന്നും നിര്‍ണായകഘട്ടത്തില്‍ ഒളിച്ചോടിയ നേതാവ് എന്ന പേരുദോഷം മാറ്റി രാജ്യത്തെ നയിക്കാന്‍ പ്രാപ്തനാണ് എന്നു വിശ്വസിക്കാന്‍ തക്ക ബലമുള്ള നിലപാടൊന്നും രാഹുലില്‍ നിന്നും ഉണ്ടാകുന്നില്ല. ഉത്തരേന്ത്യയില്‍ നിന്നും ഒളിച്ചോടിയാണ് രണ്ടാം തവണയും രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത്. കേരളത്തിനെതിരെ സംസാരിക്കുമ്പോള്‍ ഇരുവര്‍ക്കും ഒരേ സ്വരമാണ്. പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവ് 170 കോടി രൂപ ബി.ജെ.പിക്ക് ഇലക്ട്രല്‍ ബോണ്ട് കൊടുത്താണ് രക്ഷപ്പെട്ടു നില്‍ക്കുന്നത്. അവരാണ് ഇവിടെ വന്ന് ഇടതുപക്ഷത്തെ പേടിപ്പിക്കുന്നത്. നീതി ആയോഗിന്റെ എക്‌സ് ഒഫീഷ്യോ ചെയര്‍മാന്‍ പ്രധാനമന്ത്രിയാണ്. എന്നിട്ടാണ് അദ്ദേഹം പറയുന്നത് കേരളം മോശമാണ് എന്ന്. ഇതിനെ ചെറുക്കാനും മതേതരത്വവും ഫെഡറിലിസവും നിലനിര്‍ത്താന്‍ ഇടതു പക്ഷ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കേണ്ടതുണ്ടെന്ന് അദേഹം ചൂണ്ടിക്കാട്ടി. അതിനായി ഡോ.ടി.എം തോമസ് ഐസക്കിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.എസ് മോഹന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ, സി.പി.(എം) ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സംസ്ഥാന കമ്മറ്റിയംഗം രാജു എബ്രഹാം എക്സ് എം.എല്‍.എ, ജില്ലാ സെക്രട്ടേറിയറ്റംഗം പി.ആര്‍ പ്രസാദ്, സി.പി.ഐ റാന്നി മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍, സി.പി.ഐ(എം) ജില്ലാ കമ്മറ്റിയംഗങ്ങളായ എസ് ഹരിദാസ്, കോമളം അനിരുദ്ധന്‍, റോഷന്‍ റോയി മാത്യു, പെരുനാട് ഏരിയ സെക്രട്ടറി എം.എസ് രാജേന്ദ്രന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ് ഗോപി, സി.പി.ഐ റാന്നി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കെ.ചാണ്ടി, പെരുനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡി ശ്രീകല, സി.പി.ഐ(എം) ലോക്കല്‍ സെക്രട്ടറി റോബിന്‍ തോമസ്, സി.പി.ഐ ലോക്കല്‍ സെക്രട്ടറി സി സുരേഷ്, സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...