മാലിന്യനിര്‍മാര്‍ജനത്തില്‍ വേറിട്ട പദ്ധതിയുമായി അങ്ങാടി ഗ്രാമപഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാലിന്യനിര്‍മാര്‍ജനത്തില്‍ വേറിട്ട പദ്ധതിയുമായി അങ്ങാടി ഗ്രാമപഞ്ചായത്ത്. വിദ്യാലയങ്ങളില്‍ പെന്‍ ബൂത്ത് സ്ഥാപിച്ച് ശ്രദ്ധനേടുകയാണ് പഞ്ചായത്ത്. ഹരിത വിദ്യാലയങ്ങളായി മാറ്റുകയാണ് ലക്ഷ്യം. 2024-2025 ജനകീയാസൂത്രണ പദ്ധതിയിലൂടെയാണ് വിദ്യാലയങ്ങളില്‍ പെന്‍ ബൂത്തുകള്‍ സ്ഥാപിച്ചത്. ആദ്യ ഘട്ടത്തില്‍ 12 വിദ്യാലയത്തില്‍ പെന്‍ ബൂത്ത് തയ്യാറാക്കി. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേന അടക്കമുളള പരിസ്ഥിതിമലിനീകരണം തടയാന്‍ പെന്‍ ബൂത്തുകള്‍ക്കാകും. പ്രഥമ അധ്യാപകര്‍ക്കാണ് ചുമതല. ബൂത്ത് നിറയുന്ന മുറയ്ക്ക് ഹരിതകര്‍മ സേനയുടെ സഹായത്തോടെ പുനരുപയോഗത്തിന് ക്ലീന്‍ കേരളയ്ക്ക് കൈമാറും. അങ്ങാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആര്‍ രാജേഷ് കുമാര്‍ നേതൃത്വം നല്‍കുന്നു. പദ്ധതിയുടെ ഭാഗമായി ബയോ ബിന്നുകളും വിതരണം ചെയ്തു. പ്ലാസ്റ്റിക്ക് പേനയുടെ ഉപയോഗം കുറച്ച് മഷിപ്പേനയിലേക്ക് മാറാനാണ് ശ്രമം. പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ പുനരുപയോഗവും ശാസ്ത്രീയ സംസ്‌കരണ രീതിയും തരംതിരിക്കലും കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യമാണ് പഞ്ചായത്തിനുള്ളതെന്ന് പ്രസിഡന്റ് ബിന്ദു റെജി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ് നടപ്പാക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും കേരളത്തിലുണ്ടാക്കുന്ന മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കാന്‍...

പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകന്‍ ടി.എ.അരുണിനും എതിരെ വ്യാജ പീഡന പരാതി...

0
ബെഗളൂരു: തൃശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകന്‍ ടി.എ.അരുണിനും...

വന്ദേമാതരം ചൊല്ലുന്നത് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: വന്ദേമാതരം ചൊല്ലുന്നത് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ....

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിവിധ പരിശോധനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനവ് മരവിപ്പിച്ചു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിവിധ പരിശോധനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനവ്...