അങ്കമാലിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

അങ്കമാലി: തമിഴ്നാട് ട്രിച്ചിയിൽ നിന്ന് ആലപ്പുഴക്ക് വരികയായിരുന്ന വിനോദയാത്ര സംഘം സഞ്ചരിച്ച ബസ് അങ്കമാലി കരയാംപറമ്പ് സിഗ്നൽ ജങ്ഷന് സമീപം മറിഞ്ഞ് തമിഴ്നാട് സ്വദേശികളായ പത്തോളം പേർക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. ഞായറാഴ്ച പുലർച്ചെ 6.30ഓടെയായിരുന്നു അപകടം. ടൂറിസ്റ്റ് ബസിനെ അതിവേഗം മറികടന്ന മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ പൊടുന്നനെ ബ്രേക്കിട്ടതോടെയാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.അങ്കമാലി പൊലീസും അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട ബസ് പിന്നീട് എക്സ്കവേറ്ററുപയോഗിച്ചാണ് റോഡിൽ നിന്ന് മാറ്റിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇ-പോസ് മെഷീൻ തടസത്തിൽ നടപടികൾക്ക് നിർദേശം നൽകി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: റേഷൻ വിതരണത്തിനുള്ള ഇ-പോസ് മെഷീൻ സംവിധാനത്തിലെ സാങ്കേതിക തടസങ്ങൾ പരിഹരിക്കാൻ...

പ്രതികരണ ശേഷിയുള്ള ജനതയ്ക്ക് മാത്രമേ കെട്ടുറപ്പുള്ള ഭരണകൂടത്തെ സൃഷ്ടിക്കാനാകൂ എന്ന് നടൻ നിവിൻ പോളി

0
തിരുവനന്തപുരം: പ്രതികരണ ശേഷിയുള്ള ജനതയ്ക്ക് മാത്രമേ കെട്ടുറപ്പുള്ള ഭരണകൂടത്തെ സൃഷ്ടിക്കാനാകൂ എന്ന്...

വയനാടിന് മന്ത്രിയുടെ ഉറപ്പ് ; വന്യമൃഗങ്ങളെ തടയാൻ 60 കി.മീറ്റര്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്നും...

0
വയനാട്: വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിന് ജില്ലയിലെ വന മേഖലയില്‍ 60 കിലോ...

പദ്ധതികളുടെ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ ഡിജിറ്റൽ ഭരണ പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ഭരണ പരിഷ്‌കാരങ്ങളുടെ ഭാഗമായി പദ്ധതികൾ വൈകുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം...