തണ്ണിത്തോട് : പത്തനംതിട്ടയുടെ കിഴക്കന്‍ മലയോരങ്ങളില്‍ വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്നും എത്രയുംവേഗം ഇതിന് പരിഹാരം കാണണമെന്നും തണ്ണിത്തോട് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷെമീർ തടത്തിൽ ആവശ്യപ്പെട്ടു.
ആങ്ങമുഴി ജനവാസ കേന്ദ്രത്തിൽ കാട്ടാന ഇറങ്ങി കൃഷികള്‍ക്ക് വൻനാശനഷ്ടം ഉണ്ടാക്കുകയാണ്. കുഴിക്കൽ ഭാഗത്ത് ശശിധരൻ, സന്ദീപ് മേനോൻ, എന്നിവരുടെ കൃഷിഭൂമിയിലെ കാർഷിക വിളകൾ പൂർണ്ണമായും കാട്ടാനക്കൂട്ടം നശിപ്പിച്ചു. കൃഷിയിടത്തിൽ നിന്ന് കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പടിഞ്ഞാറെമണ്ണിൽ കുഞ്ഞുമോന്റെ മകൻ ജിജോയെ കാട്ടാന ആക്രമിച്ചു. ജിജോ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കാട്ടാനയുടെ ആക്രമത്തിൽ പ്രദേശവാസികൾ ആകെ പരിഭ്രാന്തിയിലാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടം നേരിട്ടുകൊണ്ടിരിക്കുകയാണ്. വന്യ മൃഗങ്ങളുടെ ഉപദ്രവങ്ങളിൽ നിന്നും പ്രദേശവാസികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും തണ്ണിത്തോട് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷെമീർ തടത്തിൽ ആവശ്യപ്പെട്ടു.