ആങ്ങമുഴി ജനവാസ കേന്ദ്രത്തിൽ കാട്ടാനയുടെ ശല്യം രൂക്ഷം ; കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : പത്തനംതിട്ടയുടെ കിഴക്കന്‍ മലയോരങ്ങളില്‍ വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്നും  എത്രയുംവേഗം ഇതിന് പരിഹാരം കാണണമെന്നും തണ്ണിത്തോട് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷെമീർ തടത്തിൽ ആവശ്യപ്പെട്ടു.

ആങ്ങമുഴി ജനവാസ കേന്ദ്രത്തിൽ കാട്ടാന ഇറങ്ങി കൃഷികള്‍ക്ക് വൻനാശനഷ്ടം ഉണ്ടാക്കുകയാണ്.  കുഴിക്കൽ ഭാഗത്ത് ശശിധരൻ, സന്ദീപ് മേനോൻ, എന്നിവരുടെ കൃഷിഭൂമിയിലെ കാർഷിക വിളകൾ പൂർണ്ണമായും കാട്ടാനക്കൂട്ടം നശിപ്പിച്ചു.  കൃഷിയിടത്തിൽ നിന്ന് കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പടിഞ്ഞാറെമണ്ണിൽ കുഞ്ഞുമോന്റെ  മകൻ ജിജോയെ കാട്ടാന ആക്രമിച്ചു. ജിജോ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കാട്ടാനയുടെ ആക്രമത്തിൽ പ്രദേശവാസികൾ ആകെ പരിഭ്രാന്തിയിലാണ്.  ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടം നേരിട്ടുകൊണ്ടിരിക്കുകയാണ്.  വന്യ മൃഗങ്ങളുടെ  ഉപദ്രവങ്ങളിൽ നിന്നും പ്രദേശവാസികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും തണ്ണിത്തോട് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷെമീർ തടത്തിൽ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...