സ്കൂൾ കുട്ടികൾക്ക് പുകയില ഉൽപന്നങ്ങൾ വിറ്റയാൾ റിമാൻഡിൽ

For full experience, Download our mobile application:
Get it on Google Play

ഇലവുംതിട്ട: സ്കൂൾ കുട്ടികൾക്ക്‌ ഹാൻസ് വില്പന നടത്തിയ മധ്യവയസ്കൻ പോലീസ് പിടിയിൽ. കൈപ്പുഴ നോർത്ത് പൂക്കൈതയിൽ രാജു എന്ന ഗോപാലകൃഷ്ണനാണ് വില്പന നടത്തുന്നതിനിടെ ഇലവുംതിട്ട പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ കുറേ നാളുകളായി കുട്ടികൾക്ക് ഇയാൾ ഹാൻസുൾപ്പടെയുള്ള പുകയില ഉൽപന്നങ്ങൾ വിറ്റുവരികയായിരുന്നു. ഇലവുംതിട്ട ജനമൈത്രി പോലീസ് സ്കൂളുകളിൽ നടപ്പാക്കിയ വഴികാട്ടി പദ്ധതിയിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ് എച്ച് ഒ വിനോദ് കൃഷ്ണൻ ടി കെ, എസ് ഐ ടി.പി ശശികുമാർ , പോലീസുദ്യോഗസ്ഥരായ കെഎസ് സജു, രമ്യത്ത് രാജൻ, എസ് ഷാലു , അജിത്ത്, എസ് അൻവർഷ, ആർ പ്രശാന്ത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ  റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു

0
കാസർകോട് : റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ടിക്കുന്ന്...

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...