Thursday, May 2, 2024 2:19 am

പേരക്കയുടെ മധുരം നുകർന്ന് ആങ്ങമൂഴി ഗുരുകുലം യു പി സ്‌കൂൾ വിദ്യാർഥികൾ

For full experience, Download our mobile application:
Get it on Google Play

കോന്നി : മുറ്റം നിറയെ കായ്ച്ച് പഴുത്ത് നിൽക്കുന്ന പേരമരങ്ങൾ ആണ് ജില്ലയിലെ സ്‌കൂളുകളിൽ നിന്നും ആങ്ങമൂഴി ഗുരുകുലം യു പി സ്‌കൂളിനെ വേറിട്ടതാക്കുന്നത്. സീതത്തോട് ഗ്രാമ പഞ്ചായത്തിലെ ആങ്ങമൂഴി ഗുരുകുലം യു പി സ്‌കൂളിൽ 2019 – 20 വാർഷത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സ്‌കൂളിന് ചുറ്റും നാട്ടു നനച്ച് വളർത്തിയതാണ് ഈ പേരമരങ്ങൾ. സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായിരുന്ന കാലത്താണ് പേരമരങ്ങൾ നടുന്നത്.

നൂറോളം മരങ്ങൾ ആണ് സ്‌കൂളിന് ചുറ്റും നട്ടുപിടിപ്പിച്ചത്. വർഷങ്ങൾ കഴിഞ്ഞതോടെ പേരമരങ്ങൾ വളർന്ന് വലുതായി കായ്ച്ച് പഴുത്ത് സ്‌കൂളിനും വിദ്യാർത്ഥികൾക്കും തണലേകുകയാണ് ഇപ്പോൾ. വലിയ ഉയരത്തിൽ വളരാതെ പടർന്ന് പന്തലിച്ച് നിൽക്കുന്ന മരങ്ങൾ കുട്ടികൾക്കും അധ്യാപകർക്കും തണലും പഴുത്ത് മധുരം കിനിയുന്ന പേരക്കയും നൽകുന്നു. പകൽ സമയങ്ങളിൽ ഈ പേര മരത്തണലുകൾ കുട്ടികളുടെ പഠന കേന്ദ്രങ്ങളാണ്.

കൂട്ടം കൂടി മരത്തിന് ചുവട്ടിൽ ഇരുന്ന് പടിക്കുകയൂം കളിച്ച് വളരുകയും ചെയ്യുന്ന കുരുന്നുകൾ ഗൃഹാതുര സ്മരണകളിലേക്ക് നമ്മെ കൂട്ടി കൊണ്ട് പോകും. കുട്ടികളെ കൂടാതെ സമീപ പ്രദേശങ്ങളിലെ ആളുകളും സ്‌കൂളിൽ എത്തി പേരക്ക അടർത്തി ഭക്ഷിക്കാറുണ്ട്. പേര മരത്തിന്റെ ഒരു ചില്ല പോലും അടരാതെ ഇവ സംരക്ഷിക്കുന്നതിൽ നാട്ടുകാരും അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്. പാകമായ പേരക്കകൾ മാത്രമേ ഇവർ അടർത്താറുള്ളു. മനുഷ്യരെ പോലെ തന്നെ സ്‌കൂൾ പരിസരത്തെ പക്ഷികൾ,അണ്ണാൻ തുടങ്ങിയവയ്ക്കും മുടങ്ങാതെ അന്നം നൽകുന്നതിൽ ഈ പേരമരങ്ങൾ മുഖ്യ പങ്ക് വഹിക്കുന്നു. വനം പോലെ നിറഞ്ഞ് വിളഞ്ഞ് നിൽക്കുന്ന പേര മരങ്ങൾ വലിയ കൗതുകവും കാഴ്ചക്കാരിൽ ഉണർത്തുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്, ഹൃദയാഘാതമാകാം

0
ഇന്ന് ചെറുപ്പക്കാരില്‍ പോലും ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഉണ്ടാകുന്നു. ജീവിതശൈലിയില്‍...

നവകേരള സദസ്സില്‍ മന്ത്രിമാര്‍ സഞ്ചരിച്ച ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പുറപ്പെട്ടു

0
തിരുവനന്തപുരം : നവകേരള സദസ്സില്‍ മന്ത്രിമാര്‍ സഞ്ചരിച്ച ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക്...

ബസ് ഡ്രൈവർമാർക്ക്​ ഏകീകൃത യൂണിഫോം നിർബന്ധമാക്കി​ സൗ​​ദി

0
റിയാദ്​: സൗദിയിൽ ബസ് ഡ്രൈവർമാർക്ക്​ ഏകീകൃത യൂണിഫോം നിർബന്ധമാക്കി​ കൊണ്ടുള്ള തീരുമാനം...

ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

0
സുൽത്താൻ ബത്തേരി: വയനാട്ടിൽ ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്...