Friday, April 19, 2024 5:29 am

കോ​വി​ഡി​ന്റെ നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം ആ​ങ്ങ​മൂ​ഴി​യി​ലും കോ​ന്നി അ​ട​വി​യി​ലും കുട്ട​വ​ഞ്ചി സ​വാ​രി പു​ന​രാ​രം​ഭി​ച്ചു

For full experience, Download our mobile application:
Get it on Google Play

കോ​ന്നി : കോ​വി​ഡി​ന്റെ  നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം ആ​ങ്ങ​മൂ​ഴി​യി​ലും കോ​ന്നി അ​ട​വി​യി​ലും കു​ട്ട​വ​ഞ്ചി സ​വാ​രി പു​ന​രാ​രം​ഭി​ച്ചു. ഓ​ണം ആ​ഘോ​ഷി​ക്കാ​ന്‍ കോ​ന്നി ആ​ന​ക്കൂ​ട്ടി​ലും ഗ​വി​യി​ലേ​ക്കും എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളി​ല്‍ അ​ധി​ക​വും അ​ട​വി, ആ​ങ്ങ​മൂ​ഴി കുട്ട​വ​ഞ്ചി സ​വാ​രി​കേ​ന്ദ്ര​ങ്ങ​ളി​ലും എ​ത്തും. കോന്നി​യി​ല്‍​നി​ന്ന്​ നാ​ല്​ കി.​മീ. ദൂ​ര​മാ​ണ്​ അ​ട​വി​യി​ലേ​ക്കു​ള്ള​ത്. ആ​ങ്ങ​മൂ​ഴി​യി​ല്‍നി​ന്ന് ഗ​വി​യി​ലേ​ക്ക്​ 65 കി.​മീ. ദൂ​ര​മു​ണ്ട്. മ​ണ്ണീ​റ വെ​ള്ള​ച്ചാ​ട്ടം അ​ട​വി കു​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്ര​ത്തി​ന​ടു​ത്താ​ണ്.

Lok Sabha Elections 2024 - Kerala

കി​ളി​യെ​റി​ഞ്ഞാം​ക​ല്ല് ചെ​ക്ക്പോ​സ്​​റ്റി​ന് സ​മീ​പ​മാ​ണ് ആ​ങ്ങ​മൂ​ഴി കു​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്രം. കോ​വി​ഡി​നെ​ത്തു​ട​ര്‍​ന്ന്​ ആ​ന​ക്കൂ​ട്, അ​ട​വി എ​ന്നി​വ അ​ട​ച്ചി​ട്ടി​രു​ന്നു. ഗ​വി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും നി​ര്‍ത്തി​യ​തോ​ടെ കു​ട്ട​വ​ഞ്ചി സ​വാ​രി​യും നി​ര്‍​ത്തി​വെ​ച്ചി​രു​ന്നു. ഇത് ബു​ധ​നാ​ഴ്ച​യാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്. രാ​വി​ലെ ആ​റ​ര മു​ത​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കോ​ന്നി​യി​ല്‍ ഇ​പ്പോ​ള്‍ ആ​ന​ക്കൂ​ട്, അ​ട​വി, മ​ണ്ണീ​റ വെ​ള്ള​ച്ചാ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ആ​ള്‍​ക്കാ​ര്‍ എ​ത്തു​ന്നു. ഓ​ണ​മാ​യ​തോ​ടെ ഇ​വി​ട​ങ്ങ​ളി​ല്‍ ഉ​ത്സ​വ​ച്ഛാ​യ​യാ​ണ്. ഓ​ണം അ​വ​ധി ദി​ന​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തോ​ടെ സ​ന്ദ​ര്‍​ശ​ക​ര്‍ കൂ​ടു​മെ​ന്നാ​ണ്​ വ​നം വ​കു​പ്പ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ്​ ക​ട​ത്തി​വി​ടു​ന്ന​ത്.

സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ന്റെ  കീ​ഴി​ല്‍ ആ​രം​ഭി​ച്ച പ​ദ്ധ​തി​യു​ടെ മേ​ല്‍നോ​ട്ടം സീ​ത​ത്തോ​ട് ഗ​വി ജ​ന​കീ​യ ടൂ​റി​സം ഡെ​സ്​​റ്റി​നേ​ഷ​ന്‍ മാ​നേ​ജ്‌​മെന്റ് ​ ക​മ്മി​റ്റി​ക്കാ​ണ്. കു​ട്ട​വ​ഞ്ചി​യി​ല്‍ ലൈ​ഫ് ഗാ​ര്‍ഡ് ഉ​ള്‍പ്പെ​ടെ അ​ഞ്ചു​പേ​ര്‍ക്ക് യാ​ത്ര​ചെ​യ്യാം. നാ​ലു പേ​ര്‍ക്ക് 400 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ലൈ​ഫ് ജാ​ക്ക​റ്റും മ​റ്റ് സു​ര​ക്ഷ​സം​വി​ധാ​ന​ങ്ങ​ളും ഉ​ണ്ടാ​കും. 17 ജീ​വ​ന​ക്കാ​ര്‍ സ​ഞ്ചാ​രി​ക​ളു​ടെ സേ​വ​ന​ത്തി​നാ​യു​ണ്ട്‌. കു​ട്ടി​ക​ള്‍ക്കു​ള്ള പാ​ര്‍ക്കും ല​ഘു​ഭ​ക്ഷ​ണ​ശാ​ല​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സീ​ത​ത്തോ​ട് -ഗ​വി ജ​ന​കീ​യ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ കു​ട്ട​വ​ഞ്ചി സ​വാ​രി ഇ​തി​ന​കം പ്ര​ശ​സ്ത​മാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ളാ​യ 16 തു​ഴ​ച്ചി​ലു​കാ​രാ​ണ് ഉ​ള്ള​ത്. 16 കു​ട്ട​വ​ഞ്ചി​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ക്കാ​ട്ടാ​റ്റി​ലൂ​ടെ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ല്‍ പൂ​ര്‍ണ​മാ​യും വ​ന​ത്തി​ലൂ​ടെ​യാ​ണ്​ യാ​ത്ര. ഒ​രു കി.​മീ. ദൂ​ര​ത്തി​ല്‍ പ്ര​കൃ​തി​ദ​ത്ത ടൂ​റി​സം പാ​ര്‍​ക്ക്, ഊ​ഞ്ഞാ​ല്‍, സ​ഞ്ചാ​രി​ക​ള്‍​ക്കു​ള്ള വി​ശ്ര​മ​സ്ഥ​ലം, ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍​ക്ക്, ച​ങ്ങാ​ടം എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് കു​ടും​ബ​സ​മേ​തം കാ​ടി​ന്റെ  കു​ളി​ര്‍​മ​യി​ല്‍ കു​ട്ട​വ​ഞ്ചി സ​വാ​രി​ക്ക്​ എ​ത്തു​ന്ന​ത്. മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ കണ്ടെത്തി ; വീ​ട്ടു​ട​മ അ​റ​സ്റ്റി​ൽ

0
മ​ല​പ്പു​റം: വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ വീ​ട്ടു​ട​മ അ​റ​സ്റ്റി​ൽ. വ​ഴി​ക്ക​ട​വ്...

തൃശ്ശൂർപ്പൂരം ; വടക്കുന്നാഥന്റെ തെക്കേഗോപുരനട വലിയ ആരവങ്ങളോടെ തുറന്നിട്ടു

0
തൃശ്ശൂർ: ആരവങ്ങൾക്കും പുഷ്പവൃഷ്ടിക്കുമിടെ വടക്കുന്നാഥന്റെ തെക്കേഗോപുരനട പൂരത്തിലേക്ക് തുറന്നിട്ടു. വെള്ളിയാഴ്ച തെക്കോട്ടിറക്കവും...

കുടിശ്ശികയെച്ചൊല്ലി തര്‍ക്കം അതിരൂക്ഷം ; കാരുണ്യ ചികിത്സാപദ്ധതി കടുത്ത പ്രതിസന്ധിയിൽ

0
തിരുവനന്തപുരം: കുടിശ്ശികയെച്ചൊല്ലി സര്‍ക്കാരും സ്വകാര്യ ആശുപത്രികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ കാരുണ്യ...

എന്റെ അമ്മാവനെ നരഭോജികൾ ഭക്ഷിച്ചു, മൃതദേഹം കണ്ടെടുക്കാനായില്ല ; ജോ ബൈഡൻ

0
അമേരിക്ക: രണ്ടാം ലോകമഹായുദ്ധകാലത്ത് വിമാനാപകടത്തിൽപ്പെട്ട മാതൃസഹോദരൻ അംബ്രോസ് ഫിനെഗനെ ന്യൂ ഗിനിയിലെ...