ദേശീയ പണിമുടക്കിന്റെ ഭാഗമായി അംഗൻവാടി ആശാ വർക്കർമാരും പാചക തൊഴിലാളികളും മാർച്ചും ധർണ്ണയും നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : സെപ്റ്റംബർ 24ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി അംഗൻവാടി ആശാ വർക്കർമാരും പാചക തൊഴിലാളികളും കലഞ്ഞൂർ, കൂടൽ പോസ്റ്റോഫീസുകളിലേക്ക് മാർച്ചും ധർണ്ണയും നടത്തി. മിനിമം വേതനം 21000 രൂപയാക്കുക പെൻഷൻ 10000 രൂപ നൽകുക, അലവൻസ് 10000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്.

കലഞ്ഞൂർ പോസ്റ്റോഫീസിലേക്ക് നടന്ന മാർച്ചും ധർണ്ണയും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി മണിയമ്മ ഉത്ഘാടനം ചെയ്തു. സുശീല കുമാരി അദ്ധ്യക്ഷത വഹിച്ചു. സി പി എം ലോക്കൽ സെക്രട്ടറി എം മനോജ് കുമാർ, സി ഐ ടി യു പഞ്ചായത്ത് സെക്രട്ടറി എസ് രാജേഷ്, ഹരീഷ് മുകുന്ദ്, പ്രഭാമണി, അനിത കുമാരി, ജയലക്ഷ്മി, സൂര്യകല, കൊച്ചുമോൾ എന്നിവർ സംസാരിച്ചു. കൂടൽ പോസ്റ്റോഫീസ് ധർണ്ണ പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം പി വി ജയകുമാർ ഉത്ഘാടനം ചെയ്തു. പ്രശാന്ത അധ്യക്ഷത വഹിച്ചു. രാജമണി ഉദയൻ, സുഭാഷിണി സി വി, അജിത സജി, ബിന്ദു സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...