അംഗന്‍വാടി കുട്ടികള്‍ക്ക് തേന്‍ വിതരണവുമായി വനിത – ശിശു വികസന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : അംഗന്‍വാടി കുട്ടികള്‍ക്ക് തേന്‍ വിതരണവുമായി വനിത – ശിശു വികസന വകുപ്പ്. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിത-ശിശു വികസന വകുപ്പ് കേരള സംസ്ഥാന ഹോര്‍ട്ടികോര്‍പ്പുമായി ചേര്‍ന്നാണ് സംസ്ഥാനത്തെ അംഗന്‍വാടി കുട്ടികള്‍ക്ക് തേന്‍ വിതരണം ചെയ്യുന്ന പദ്ധതി ‘തേന്‍കണം’ ആരംഭിക്കുന്നത്. ആഴ്ചയില്‍ രണ്ടുദിവസം (ചൊവ്വ, വെള്ളി) ഒരുകുട്ടിക്ക് ആറ് തുള്ളിയാണ് (0.50 ഗ്രാം) നല്‍കുക. കോവിഡിനുശേഷം ഫെബ്രുവരിയിലാണ് അംഗന്‍വാടികള്‍ തുറന്നത്. കുട്ടികളുടെ മാനസികവളര്‍ച്ചയും പോഷകാഹാരക്കുറവും നികത്തുകയാണ് ലക്ഷ്യം. ചോറ്, പാല്‍, മുട്ട, പായസം തുടങ്ങിയവ കുട്ടികള്‍ക്ക് നല്‍കുന്നുണ്ടെങ്കിലും തേന്‍ നല്‍കുന്നത് ആദ്യമായാണ്. രണ്ടുഘട്ടമായാണ് പദ്ധതി നടപ്പാക്കുക.

ശരാശരി ഒരു അംഗന്‍വാടിയില്‍ 15 കുട്ടികള്‍ എന്ന നിരക്കില്‍ ആദ്യഘട്ടത്തില്‍ മൂന്ന് മാസത്തേക്ക് 300 ഗ്രാം തേന്‍ വീതം ഓരോ അംഗന്‍വാടിയിലേക്കും വിതരണം ചെയ്യും. വെള്ളിയാഴ്ചക്കകം ഐ.സി.ഡി.എസ് ഓഫിസുകളില്‍ തേന്‍കുപ്പികള്‍ വിതരണം ചെയ്യുമെന്ന് ഹോര്‍ട്ടികോര്‍പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ചൈല്‍ഡ് ഡെവലപ്മെന്റ് പ്രോജക്‌ട് ഓഫിസറുടെ (സി.ഡി.പി.ഒ) നേതൃത്വത്തില്‍ തേന്‍ അടുത്ത വെള്ളിയാഴ്ചയോ ശനിയാഴ്ച രാവിലെയോ സെക്ടര്‍ തലത്തില്‍ എത്തിക്കുകയും അംഗന്‍വാടി ജീവനക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് സജ്ജീകരണം ഒരുക്കുകയും വേണം. 30ന് അംഗന്‍വാടി പ്രവേശനോത്സവത്തോടെ പദ്ധതി മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...