ഊരാളുങ്കല്‍ ഇടത് രാഷ്ട്രീയ നേതൃത്വത്തിലേക്ക് പണമൂറ്റുന്ന ചാനലാണെന്നു അഡ്വ.കെ.എം ഷാജഹാന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഊരാളുങ്കല്‍ ഭരണഘടനാതീത ഒരു കേന്ദ്രമാണെന്നും ഇടത് രാഷ്ട്രീയ നേതൃത്വത്തിലേക്ക് പണമൂറ്റുന്ന ചാനലാണെന്നും അഡ്വ.കെ.എം ഷാജഹാന്‍. ജനം ടിവിയില്‍ നടന്ന അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. കോഴിക്കോട് മുക്കത്തിനടുത്തുള്ള പാലം ബീം തകര്‍ന്ന് താഴെ വീണു. നാഴികയ്ക്ക് നാല്‍പതുവട്ടം മിന്നല്‍ പരിശോധന നടത്തുന്ന മന്ത്രി ഇതുവരെ പാലം തകര്‍ന്നയിടത്ത് പോയിട്ടില്ല. അദ്ദേഹം റസ്റ്റ് ഹൗസില്‍പോയി കാലിക്കുപ്പികള്‍ കാണുന്നു. പത്രപ്രവര്‍ത്തകരെ കാണുന്നു. അദ്ദേഹത്തിന്റെ മണ്ഡലത്തിന് തൊട്ടടുത്താണ് പാലം തകര്‍ന്നത്. – ഷാജഹാന്‍ പറഞ്ഞു.

ടെണ്ടര്‍ പോലും ക്ഷണിക്കാതെ എല്ലാ പിഡബ്ല്യു‍ഡി പണികളും ഊരാളുങ്കലിന് നല്‍കുകയാണ്. മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനിയിലേക്ക് ഊരാളുങ്കലിലേക്ക് പണം പോയി. രാഷ്ട്രീയനേതാക്കളുടെ ഖജനാവിലേക്ക് അഥവാ അക്കൗണ്ടുകളിലേക്ക് പണമൂറ്റുന്ന ചാനലാണ് ഊരാളുങ്കല്‍. ഊരാളുങ്കല്‍ നമ്മുടെ ഭരണപ്പാര്‍ട്ടിയുടെ പണപ്പെട്ടിയാണ്. നിര്‍ഭാഗ്യവശാല്‍ അതിനെ ചോദ്യം ചെയ്യാന്‍ ആരും രംഗത്ത് വരുന്നില്ല. പാലാരിവട്ടം പാലം തകര്‍ന്നപ്പോള്‍ എന്തൊരു കോലാഹലമായിരുന്നു. അന്നത്തെ മന്ത്രിയായ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ ഒന്നുമില്ല. കിഫ്ബിയാണ് ഊരാളുങ്കലിന് വക്കാലത്തുമായി വരുന്നത്. കിഫ്ബി എന്ന് പറയുന്നത് മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിന് കീഴിലുള്ള സംവിധാനമാണ്. കിഫ്ബി പറയുന്നത് പാലം തകര്‍ന്നതിന് കാരണം പണിക്കാരുടെ കുഴപ്പമാണെന്നാണ്. കിഫ്ബി അങ്ങിനെ പറഞ്ഞെങ്കില്‍ അതിന് പിന്നില്‍ കൃത്യമായ ലക്ഷ്യങ്ങളുണ്ട്. സാങ്കേതികമായി ഇതിന്റെ പിന്നിലുള്ള കാര്യങ്ങള്‍ പരിശോധിച്ച്‌ പറയേണ്ട സമിതികള്‍ വേറെയുണ്ടെങ്കിലും അവരാരും മിണ്ടുന്നില്ല. -ഷാജഹാന്‍ പറയുന്നു.

പിഡബ്ല്യൂഡി വിജിലന്‍സ് പ്രാഥമിക പരിശോധന മാത്രമേ കഴിഞ്ഞുള്ളൂ. ഉപതെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ പോലും ഇത് ഒരു വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരുന്നില്ല. ഊരാളുങ്കല്‍ സിപിഎമ്മിന്റെ സഹോദര പാര്‍ട്ടിയാണ്. വടകരയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഊരാളുങ്കലില്‍ ജോലി കൊടുക്കാം എന്ന് വരെ സിപിഎം വീട് വീടാന്തരം പ്രചരിപ്പിച്ചിട്ടുണ്ട്. ഊരാളുങ്കലിന്റെ പ്രതിനിധികള്‍ പോലും വീടുവീടാന്തരം കയറിയിറങ്ങിയിട്ടുണ്ട്. ഊരാളുങ്കലിന്റെ ശക്തികേന്ദ്രം തന്നെയാണ് സിപിഎം. സിപിഎമ്മിന്റെ സഹോദരസ്ഥാപനമല്ല, സ്വന്തം സ്ഥാപനം തന്നെയാണ് ഊരാളുങ്കല്‍.

മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ ഒരംഗം 28 ജെസിബി എടുത്ത് മണിക്കൂര്‍ വീതം വാടക വാങ്ങി ഊരാളുങ്കലിന് വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. വാസ്തവത്തില്‍ ഊരാളുങ്കലാണ് കേരളത്തിലെ പൊതുമരാമത്ത് മന്ത്രി, മുഹമ്മദ് റിയാസല്ല. പൊതുമരാമത്ത് കൊടുക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ടെണ്ടര്‍ കൊടുക്കുമ്പോള്‍ 150 കോടി കൊടുത്താല്‍ അതില്‍ 147 കോടിയും ഊരാളുങ്കലിനാണ് കൊടുക്കുന്നത്. – ഷാജഹാന്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...