അങ്കണവാടിയിൽ മലിനജലം കണ്ടെത്തിയ സംഭവം : രണ്ടു ജീവനക്കാര്‍ക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: പാഞ്ഞാള്‍ പഞ്ചായത്തിലെ വാഴാലിപ്പാടം അംഗന്‍വാടിയിലെ കുടിവെള്ള ടാങ്കില്‍ മാലിന്യം കണ്ടെത്തിയ സംഭവത്തില്‍ രണ്ട് അങ്കണവാടി ജീവനക്കാരെ സസ്പെന്‍ഡ‍് ചെയ്തു. സംഭവത്തില്‍ പാഞ്ഞാള്‍ ആരോഗ്യ വകുപ്പിന്റെയും പാഞ്ഞാള്‍ ഗ്രാമ പഞ്ചായത്തിന്റെയും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അംഗന്‍വാടിയിലെ രണ്ട് ജീവനക്കാര്‍ സംഭവത്തില്‍ ഗുരുതര വീഴ്ച നടത്തി എന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. അംഗന്‍വാടിയുടെ തത്കാലിക ചുമതല തൊട്ടടുത്തുള്ള അംഗന്‍വാടി ജീവനക്കാര്‍ക്ക് കൈമാറിയതായി വാര്‍ഡ് മെമ്പര്‍ പി.എം.മുസ്തഫ അറിയിച്ചു.

ചേലക്കര പാഞ്ഞാള്‍ പഞ്ചായത്തിലെ തൊഴുപ്പാടം 28 -ാം നമ്പര്‍ അംഗന്‍വാടിയിലെ കുടിവെള്ള ടാങ്കില്‍ ആണ് ചത്ത എലിയെയും പുഴുക്കളെയും കണ്ടെത്തിയത്. അംഗന്‍വാടിയിലെ കുട്ടികള്‍ക്ക് കുടിക്കാന്‍ ഈ വാട്ടര്‍ ടാങ്കറില്‍ നിന്നാണ് വെള്ളം എടുത്തിരുന്നത്. ഇവിടത്തെ കുട്ടികള്‍ക്ക് വിട്ടുമാറാത്ത അസുഖം വന്നതോടെ ആണ് രക്ഷിതാക്കള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി അംഗന്‍വാടിയില്‍ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും രാവിലെ വന്നപ്പോഴാണ് കെട്ടിടത്തിന്‍റെ മുകളില്‍ സ്ഥാപിച്ചിരുന്ന വാട്ടര്‍ ടാങ്കിനുള്ളില്‍ പരിശോധിച്ചത്.

രക്ഷിതാക്കള്‍ ആരോഗ്യ വകുപ്പിനും പോലീസിനും പരാതി നല്‍കി. തുടര്‍ന്ന് ആരോഗ്യ വകുപ്പിലെ ജീവനക്കാരും പരിശോധന നടത്തി. അടുക്കളയിലെ വാട്ടര്‍ പ്യൂരിഫിയറിന് ഉള്ളില്‍ നിന്ന് ചത്ത പല്ലിയെയും കണ്ടെത്തി. വാട്ടര്‍ ടാങ്ക് നീക്കം ചെയ്യാതെ കുട്ടികളെ ഇനി അംഗന്‍വാടിയിലേക്ക് വിടുകയില്ലെന്നാണ് രക്ഷിതാക്കളുടെ നിലപാട്. ടീച്ചര്‍ ഉള്‍പ്പടെ രണ്ടുപേരാണ് അംഗന്‍വാടിയിലുണ്ടായിരുന്നത്. ആറ് കുട്ടികളാണ് ഇവിടെ വരുന്നത്. സംഭവത്തെ തുടര്‍ന്ന് അങ്കണവാടി അടച്ചിട്ടിരിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം ; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു ;...

0
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ്...

കെഎസ്ആർടിസി അധികവരുമാനം : ടിക്കറ്റിലും സീറ്റിലും പരസ്യം, കരാർ ഏറ്റെടുക്കാൻ ആളില്ല

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതി ആരംഭിച്ച ഘട്ടത്തിൽ കെഎസ്ആർടിസിയോട് അധികവരുമാനം കണ്ടെത്തണമെന്ന്...