റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളുടെ പ്രവേശനോത്സവം മുക്കാലുമൺ വാർഡില്‍ വെച്ച് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ജോളി ജോസഫ്,കെ.എസ് ജയന്‍, അംഗൻവാടി വർക്കർമാരായ ചിന്നമ്മ, ബിന്ദു രവീന്ദ്രൻ, ബിന്ദു, രേണുകാ വിജയൻ, വത്സല, ഷൈനി രാജൻ, കുട്ടികൾ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ, അമ്മമാർ എന്നിവർ പങ്കെടുത്തു. കുട്ടികൾക്ക് മധുരം നൽകുന്ന (തേൻ ) പദ്ധതിയും ഇതോടൊപ്പം ഉദ്ഘാടനം ചെയ്തു.
പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളുടെ പ്രവേശനോത്സവം നടത്തി
RECENT NEWS
Advertisment