തലകുത്തനെ രോഗി ലിഫ്റ്റില്‍ കുടുങ്ങി ; സാഹസികമായി രക്ഷപെടുത്തി ഫയര്‍ഫോഴ്‌സ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ സവിത ആശുപത്രിയിലെ ലിഫ്റ്റില്‍ കുടുങ്ങിയ രോഗിയെ സാഹസികമായി അഗ്‌നിശമനസേന രക്ഷപ്പെടുത്തി. ചിറ്റാര്‍ സ്വദേശിനി മറിയാമ്മയാണ് അരമണിക്കൂര്‍ നേരം ലിഫ്റ്റില്‍ കുടുങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. മറിയാമ്മയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മൂന്നാമത്തെ നിലയില്‍ നിന്ന് ഡോക്ടറെ കണ്ടശേഷം ആശുപത്രി ജീവനക്കാരിക്കൊപ്പം താഴത്തെ നിലയിലേക്ക് എത്തുകയായിരുന്നു മറിയാമ്മ.

പുറത്തേക്കിറങ്ങുന്നതിനിടെ മധ്യവയസ്‌കയുടെ കാല്‍ ലിഫ്റ്റിനിടയില്‍ കുടുങ്ങുകയും ലിഫ്റ്റ് താഴേക്ക് പോവുകയും ചെയ്തു. അങ്ങനെ മറിയാമ്മയുടെ കാലുകള്‍ മുകളില്‍ ആവുകയും തലതാഴോട്ടുമായ അവസ്ഥയിലായിരുന്നു. അരമണിക്കൂര്‍ നേരം ഇതുപോലെ ഇവര്‍ ലിഫ്റ്റിനുള്ളില്‍ കുടുങ്ങി. ഉടന്‍ തന്നെ സ്ഥലത്തെത്തിയ അഗ്‌നിശമനസേന അതിവിദഗ്ധമായാണ് ഇവരെ രക്ഷപെടുത്തിയത്.

അരമണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇവരെ പുറത്തെത്തിച്ചത്. മറിയാമ്മയ്ക്ക് കൂടുതല്‍ ചികിത്സ ആവശ്യമായതിനാല്‍ ഇവരെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാലിന് അസുഖമുള്ളതിനാല്‍ ലിഫ്റ്റില്‍ നിന്നും സമയത്തിനുള്ളില്‍ ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അസുഖമുള്ള കാല്‍തന്നെ ലിഫ്റ്റില്‍ കുടുങ്ങുകയും ചെയ്തു. ലിഫ്റ്റിന്റെ സെന്‍സര്‍ വര്‍ക്ക് ചെയ്യാത്തതാവാം കാരണമാണെന്നാണ് ഫയര്‍ഫോഴ്സ് അധികൃതര്‍ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...