Friday, May 3, 2024 6:46 pm

അങ്കണവാടി ജീവനക്കാർ വീടുകളിൽ കയറി തൂക്കം പരിശോധിക്കണം ; ഉത്തരവിനെതിരെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : 18 വയസ്സു വരെ പ്രായമുള്ളവരുടെ ഉയരം, തൂക്കം എന്നിവയും ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരുടെ തൂക്കവും വീടുകളിൽ കയറി ശേഖരിക്കണമെന്ന് അങ്കണവാടി ജീവനക്കാർക്ക് ഉത്തരവ്. പോഷണ മാസാചരണത്തിന്റെ ഭാഗമായാണ് 20ന് അകം വീടുകൾ സന്ദർശിച്ചു വിവരം ശേഖരിക്കാനുള്ള ഉത്തരവ്. കോവിഡ് സാഹചര്യത്തിൽ ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. അളവു, തൂക്ക ഉപകരണങ്ങളുമായാണു വീടുകളിലെത്തേണ്ടത്.

വിവരശേഖരണം വേഗത്തിൽ പൂർത്തീകരിക്കണമെന്നു നിർദേശമുണ്ട്. നിലവിൽ അങ്കണവാടി വർക്കർമാരെ ഉപയോഗിച്ചു പല തദ്ദേശസ്ഥാപനങ്ങളും കോവിഡ് വാക്സീൻ നൽകിയതിന്റെ വിവരശേഖരണം നടത്തുന്നത്. ഇവ തന്നെ വയസ്സു തിരിച്ചുള്ള കണക്കാണു ശേഖരിച്ചു നൽകാൻ ആവശ്യപ്പെട്ടിട്ടുള്ളത്. കൂടാതെ ഈ മാസം പോഷണ മാസാചരണ ഭാഗമായി പോഷകാഹാര തോട്ടം സ്ഥാപിക്കൽ, ഓൺലൈൻ പോഷകാഹാര ബോധവൽക്കരണ പരിപാടികൾ തുടങ്ങിയ വിവിധ പരിപാടികൾ നടത്താനുമുണ്ട്.

അങ്കണവാടി വർക്കർമാരെ വീടുകളിലെത്തി നടത്തുന്ന വിവരശേഖരണത്തിൽ നിന്നു ഒഴിവാക്കണമെന്നും അംഗങ്ങളെ അങ്കണവാടിയിലെത്തിച്ചു തൂക്ക വിവരങ്ങൾ ശേഖരിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ നാഷനൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി.കെ.എം.ബഷീർ ജില്ലാ ഐസിഡിഎസ് പ്രോഗ്രാം ഓഫീസർക്കു നിവേദനം നൽകി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എ.സി 26ന് മുകളിലായി ക്രമീകരിക്കണം ; ലോഡ് ഷെഡിങ് ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി കെഎസ്ഇബി

0
കൊച്ചി : ലോഡ് ഷെഡിങ് ഒഴിവാക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി കെ.എസ്.ഇ.ബി. രാത്രി...

ചെങ്ങന്നൂർ സെൻറ് ഗ്രിഗോറിയോസ് സ്കൂളിലെ സമ്മർ ക്യാമ്പ് സമാപിച്ചു

0
പത്തനംതിട്ട : ചെങ്ങന്നൂർ സെൻറ് ഗ്രിഗോറിയോസ് സ്കൂളിൽ വിദ്യാർഥികൾക്കുവേണ്ടി നടന്ന 15...

‘ട്രിഡം’ ത്രിദിന കരിയർ ഡവലപ്മെന്റ് ക്യാമ്പ് പരുമല ദേവസ്വംബോർഡ് ഹയർസെക്കൻ്ററി സ്‌കൂളിൽ

0
പരുമല : ദേവസ്വംബോർഡ് ഹൈസ്‌കൂളിൽ പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ കുട്ടികൾക്കായി 'ട്രിഡം'...