പരുമല : ദേവസ്വംബോർഡ് ഹൈസ്‌കൂളിൽ പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ കുട്ടികൾക്കായി ‘ട്രിഡം’ ത്രിദിന കരിയർ ഡവലപ്പ്മെൻറ് ക്യാമ്പ് മെയ് 7,8,9 തീയതികളിൽ സംഘടിപ്പിക്കുന്നു. കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനും സൈബർ അവബോധം വളർത്തുന്നതിനും വിദ്യാഭ്യാസത്തിലൂടെ തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിനും അത് കരസ്ഥമാക്കുന്നതിനുമുള്ള പാതകൾ തുറന്ന് തരുന്നതിനും പര്യാപ്‌തമായ രീതിയിലാണ് 3 ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം 7-ാം തീയതി രാവിലെ 9.30ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മെമ്പർ അഡ്വ.എ.അജികുമാർ നിർവ്വഹിക്കും. പ്രിൻസിപ്പൽ ഡോ.അജിത്. ആർ.പിള്ള, പി.ടി.എ പ്രസിഡൻ്റ് അനിൽകുമാർ.ആർ, ഹെഡ്‌മിസ്ട്രസ്സ് സുനിത.ആർ എന്നിവർ പങ്കെടുക്കും. മെയ് 8 ന് ഉച്ചയ്ക്ക് 1.30ന് തിരുവിതാംകൂർ ദേവസ്വംബോർഡ്‌മെമ്പർ ജി.സുന്ദരേശൻ ക്യാമ്പ് അംഗങ്ങളുമായി സംവദിക്കും. മെയ് 9ന് വൈകുന്നേരം 3.30ന് സമാപനസമ്മേളനത്തിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് മുഖ്യാതിഥിയായി പങ്കെടുക്കും. ഗോപകുമാർ മല്ലേലിൽ, അഞ്ജലി.ആർ, രാജി.ബി.എസ്, ബിനു. പി.കെ, ഡോ. അജിത്.ആർ.പിള്ള, രതീഷ്കുമാർ.എസ് തുടങ്ങിയവർ ക്ലാസുകൾ നയിക്കും. കൂടുതൽ വിവരങ്ങൾക്ക് 9446118460, 9446114368, 9074851518, 9447009194
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























