നീണ്ട ഇടവേളയ്ക്ക് ശേഷം അംഗൻവാടികൾ വീണ്ടും സജീവമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുഞ്ഞുങ്ങളുടെ കളിച്ചിരികളാലും കുസൃതികളാലും ശബ്ദമാനമായ അംഗൻവാടികൾ വീണ്ടും സജീവമായി. രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം അംഗൻവാടികൾ തുറന്ന് പ്രവർത്തനം ആരംഭിച്ചു. കോവിഡ് ആരംഭിച്ചതിനു ശേഷം അംഗൻവാടികൾ അടച്ചിട്ടിരിക്കുകയായിരുന്നു. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിൽ ജില്ലയിൽ 1389 അംഗൻവാടികളാണ് നിലവിലുള്ളത്. നഗരസഭയിൽ 33 അംഗൻ വാടികൾ ഉണ്ട്. വിട്ടു കിട്ടിയ സ്ഥാപനങ്ങൾ എന്ന നിലയിൽ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് അംഗൻവാടികളെ നിയന്ത്രിക്കുന്നത്. പുതിയ സ്കൂൾ വർഷമാകാൻ ഇനി 3 മാസങ്ങൾ മാത്രമേ ബാക്കിയുള്ളുവെങ്കിലും അത്രയും ദിവസങ്ങളിൽ തങ്ങളുടെ കുഞ്ഞുങ്ങൾ അംഗൻവാടികളിൽ പോകട്ടെയെന്നാണ് രക്ഷകർത്താക്കളും തീരുമാനിച്ചിരിക്കുന്നത്. നഗരസഭാ പ്രദേശത്തെ എല്ലാ അംഗൻവാടികളും ഇന്നലെ തുറന്നു.

വലഞ്ചുഴി അംഗൻവാടിയിൽ കുഞ്ഞുങ്ങൾക്ക് മാസ്ക്കും, സാനിറ്റൈസറും റോസപ്പൂവും മിഠായിയും കൗൺസിലർ എ .സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ ഒരുക്കി കുഞ്ഞുങ്ങളെ ആഘോഷപൂർവ്വമാണ് സ്വീകരിച്ചത്. കോവിഡുമായി ബന്ധപ്പെട്ട ശുചിത്വ പ്രവർത്തനങ്ങൾ എങ്ങിനെ നടത്തണമെന്ന് കുഞ്ഞുങ്ങൾക്കും രക്ഷകർത്താക്കൾക്കും കൗൺസിലറുടെ ക്ലാസുമുണ്ടായിരുന്നു. അംഗൻവാടി ടീച്ചർ യമുന രാജ് ,ഹെൽപ്പർ ശാന്തി ശശി എന്നിവർ നേതൃമ്പം നൽകി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...