ഭാരവാഹിപട്ടികയെ ചൊല്ലി സംസ്ഥാന ബിജെപിയിലെ അമർഷം പുറത്തേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭാരവാഹിപട്ടികയെ ചൊല്ലി സംസ്ഥാന ബിജെപിയിലെ അമർഷം പുറത്തേക്ക്. പദവിയില്ലാത്തതിന്റെ എതിർപ്പ് സൂചിപ്പിച്ച് വക്താക്കളായിരുന്ന യുവരാജ് ഗോകുലും ഉല്ലാസ് ബാബുവും ഫേസ്ബുക്ക് പോസ്റ്റിട്ടു. രാജീവ് ചന്ദ്രശേഖർ കൃഷ്ണദാസ് പക്ഷത്തിന്റെ നേതാവായി മാറിയെന്നാണ് മുരളീധര പക്ഷത്തിൻറെ വിമർശനം. മാരാർജി ഭവൻ ഉദ്ഘാടനത്തിൽ നേതാക്കൾ ഒരുമിച്ചാണ് എത്തിയത്. പക്ഷെ ഉള്ളിൽ കടുത്ത അമർഷമാണ് പുകയുന്നത്. അമിത് ഷാ എത്തുന്നതിന്റെ തലേന്ന് പ്രഖ്യാപിച്ച പട്ടികയിൽ മുരളീധരപക്ഷത്തെ കൂട്ടത്തോടെ വെട്ടിയതിലാണ് രോഷം. യുവാക്കൾക്കും പുതുമുഖങ്ങൾക്കും പ്രധാന്യം എന്ന പേരിൽ മുരളീപക്ഷത്തെയും മറ്റൊരു വിഭാഗം നേതാക്കളെയും ഒതുക്കിയെന്നാണ് പരാതി. പട്ടികയിലെ 90 ശതമാനവും കൃഷ്ണദാസ് പക്ഷനേതാക്കളാണ്. രാജീവ് ചന്ദ്രശേഖർ ആ ഗ്രൂപ്പിന്റെ നേതാവായെന്നാണ് മുരളീപക്ഷ വിമർശനം.

എ.എൻ രാധാകൃഷ്ണൻ, സി ശിവൻകുട്ടി, ജെആർ പത്മകുമാർ, പി രഘുനാഥ്, നാരായണൻ നമ്പൂതിരി, പിആർ ശിവശങ്കരൻ, ഉല്ലാസ് ബാബു, യുവരാജ് ഗോകുൽ എന്നിവരെല്ലാം പുറത്തായി. അമിത്ഷായുടെ പുത്തരിക്കണ്ടത്തെ പരിപാടിക്ക് പുറത്തുനിന്നുള്ള സെൽഫി പോസ്റ്റ് ചെയ്ത് താൻ പുറത്താണെന്ന് സൂചിപ്പിച്ച് യുവരാജ് ഗോകുൽ. ഉള്ളത് കൊണ്ട് തൃപ്തിപ്പെടണമെന്ന് പറഞ്ഞ അമ്മയെ ഓർമ്മിക്കുന്നുവെന്നും അപ്പുറത്തേക്ക് എത്തിനോക്കി ഒന്നും ആശിക്കേണ്ടെന്നുമാണ് പോസ്റ്റ് .വക്താവ് സ്ഥാനത്ത് നിന്നും മാറ്റപ്പെട്ട രണ്ടുപേർക്കും പുതിയ പദവിയൊന്നുമില്ല. ഈ പോക്ക് പോയാൽ ഇനി ജില്ലാ അധ്യക്ഷന്മാരെയും വെട്ടാനിടയുണ്ടെന്നാണ് മുരളീപക്ഷ ആശങ്ക. നിലവിൽ 30 ജില്ലാ അധ്യക്ഷന്മാരിൽ 23 ഉം മുരളീവിഭാഗം നേതാക്കളാണ്. രാജീവ് ചന്ദ്രശേഖറിന് കേന്ദ്രം പിന്തുണക്കുമ്പോൾ ഇപ്പോൾ പരാതി നൽകിയാലും ഇടപടെലിന് സാധ്യതയില്ല. എന്നാൽ തർക്കം കൂടുതൽ മുറുകിയാൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെ അടക്കം ബാധിച്ചാൽ സ്ഥിതി മാറും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....

ഭവാനിപ്പുഴയിൽ ചാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം : പോലീസ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന

0
പാലക്കാട് : അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ...

‘മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രം’ ; രാജി വാർത്ത തള്ളി കെ ജയകുമാർ

0
തിരുവനനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നുവെന്ന വാർത്തകൾ...

സിനിമയ്ക്ക് വ്യവസായ പദവി നൽകും ; ചലചിത്ര അക്കാദമി അധ്യക്ഷനെ ഉടൻ നിയമിക്കും :...

0
കോഴിക്കോട് : സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി തുടങ്ങിയെന്ന്...