തൃശ്ശൂര്‍ : വോട്ടെടുപ്പ് ആരംഭിക്കുന്ന ഏഴ് മണിക്ക് മുന്‍പ് മന്ത്രി എ.സി മൊയ്തീന് വോട്ട് രേഖപ്പെടുത്തിയത് വിവാദത്തില്‍. മന്ത്രിയുടെ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അനില്‍അക്കര എം.എല്‍.എ രംഗത്തെത്തി. പോളിങ്ങ് ഔദ്യോഗികമായി തുടങ്ങുന്നതിന് മുമ്പ് തന്നെ മന്ത്രി വോട്ട് ചെയ്തുവെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അനില്‍ അക്കരെ വ്യക്തമാക്കി.
രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് പോളിങ്ങിന്റെ ഔദ്യോഗിക സമയം. അതിന് മുമ്പ് വോട്ട് രേഖപ്പെടുത്തുന്നത് ചട്ടവിരുദ്ധമാണ്. മന്ത്രി എ.സി മൊയ്തീന് രാവിലെ 6.56 ന് വോട്ട് ചെയ്തുവെന്നാണ് അനില്‍ അക്കരെയുടെ പരാതി. തെക്കുംതറ കല്ലംമ്പാറ ബൂത്തിലാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്. ഇത് സംബന്ധിച്ച് യുഡിഎഫ് തിരഞ്ഞെടുപ്പ് ഏജന്റ് പോളിങ്ങ് ഓഫീസര്‍ക്ക് പരാതിനല്‍കിയിട്ടുണ്ട്.
പ്രിസൈഡിങ് ഓഫീസര്‍ ക്ഷണിച്ചിട്ടാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ വിശദീകരണം നല്‍കേണ്ടത് അവരാണെന്നാണ് വിവാദത്തില്‍ മന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം