കോടികൾ വായ്‌പ തട്ടിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക്‌ ജപ്‌തി നോട്ടീസ് ; എല്ലാം അനിൽ അക്കരയുടെ സ്വന്തക്കാർ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : അടാട്ട് ഫാർമേഴ്‌സ് സഹകരണ ബാങ്കിൽ കോൺഗ്രസ് ഭരണസമിതി നടത്തിയ കോടികളുടെ വായ്‌പാതട്ടിപ്പു കേസിൽ കോൺഗ്രസ് നേതാക്കള്‍ക്കെതിരെ‌ ജപ്‌തി നടപടി. 2017ൽ ഈടോ നിയമോപദേശമോ രേഖകളോ ഇല്ലാതെ 15 കോടി സ്വകാര്യ കമ്പനിക്ക് നൽകിയ വായ്പ തിരിച്ചടയ്ക്കാത്തതിനാലാണ് ജപ്‌തി ആരംഭിക്കുന്നത്. നടപടിക്ക് വിധേയരായവരെല്ലാം അനിൽ അക്കരയുടെ സ്വന്തക്കാരാണ്‌.

‌പേരാമംഗലത്തെ ഭരണസമിതിയംഗമായ റപ്പായി മാസ്‌റ്റർക്ക്‌ ജപ്തി നോട്ടീസ്‌ വില്ലേജ്‌ അധികൃതർ കൈമാറി. അന്നത്തെ ബാങ്ക് പ്രസിഡന്റ് എം വി രാജേന്ദ്രൻ, കോൺഗ്രസ് പ്രാദേശിക നേതാക്കളായ 13 ഭരണസമിതി അംഗങ്ങൾ, വായ്പ അനുവദിച്ച ശാഖാ മാനേജർ കെ വിജയകുമാർ എന്നിവരിൽനിന്ന് വായ്പാ കുടിശ്ശിക 6.50 കോടി രൂപയ്‌ക്ക്‌ തുല്യമായി ജപ്തി ചെയ്യാനാണ് ഉത്തരവ്‌. ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് കലക്ടർ മുഖേന തഹസിൽദാരാണ് സെപ്തംബർ മൂന്നിന് അതത് വില്ലേജ് ഓഫീസുകളിലേക്ക് ജപ്തി ഉത്തരവ് നൽകിയത്.

മൂന്നരവർഷംമുമ്പ് അടാട്ട് സഹകരണ ബാങ്കിന്റെ റൈസ്‌മിൽ ശാഖയിൽനിന്നാണ് കാര്യമായ ഈടില്ലാതെ അനധികൃതമായി സ്വകാര്യ കമ്പനിക്ക് 15കോടി വായ്പ നൽകിയത്. അടാട്ട് ബാങ്കിൽ അനിൽ അക്കരയും സംഘവും നടത്തിയ നിരവധി ക്രമക്കേടുകളിൽ ഒന്നുമാത്രമാണിത്. കൂടാതെ, അനിൽ അക്കരയുടെ കുടുംബവും വായ്‌പയെടുത്ത 25 ലക്ഷം രൂപ എഴുതിത്തള്ളിയതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. പത്തുലക്ഷം രൂപക്ക് ‌മാത്രം വായ്‌പക്ക്‌ അർഹതയുള്ള കമ്പനിക്കാണ് അന്യായമായി വൻതുക നൽകിയത്. ബാങ്കിലെ ജീവനക്കാർ നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്‌. കോവിഡ്‌ പശ്ചാത്തലത്തിൽ മൊറോട്ടോറിയം നിലനിൽക്കുന്നതിനാൽ തൽക്കാലികമായി ജപ്‌തി നടപടി നിർത്തിവെച്ചിട്ടുണ്ട്‌.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്റ്റിക്കറുകളും ലൈറ്റും ഉള്‍പ്പടെ 18 തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്ന് എംവിഡി

0
തിരുവനന്തപുരം : സംസ്ഥാനത്തെ വാഹനപ്രേമികളും ജെന്‍സികളും കാത്തിരുന്ന വാഹന മോഡിഫിക്കേഷന്‍ നടപ്പാക്കുന്നതില്‍...

തിരുവല്ല കുറ്റൂരില്‍ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

0
തിരുവല്ല : തിരുവല്ല കുറ്റൂരിലെ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു. മഴയിലും...

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; ഗൺമാൻമാർക്ക് പണിയാകും ; നിർണായക മൊഴി നൽകി ഹെഡ്ക്വാട്ടേഴ്സിലെ ഉന്നത...

0
കൊച്ചി: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി...

സ്കൂള്‍ തുറന്നിട്ടും മഴയെത്തിയിട്ടും ജില്ലയിലെ അപകടകരമായ മരങ്ങള്‍ മുറിക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട : അധ്യന വര്‍ഷം ആരംഭിച്ചിട്ടും പത്തനംതിട്ട ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍...