തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് ; ചന്ദ്രബാബു നായിഡു പ്രസ്താവനയെ ചൊല്ലി വിവാദം

For full experience, Download our mobile application:
Get it on Google Play

തെലങ്കാന: തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നുണ്ടെന്ന ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവനയെ ചൊല്ലി വിവാദം കടുക്കുന്നു. കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാർ 100 ദിനം തികച്ച ആഘോഷത്തിന്റെ ഭാഗമായി വിജയവാഡയിൽ നടന്ന പരിപാടിയിലായിരുന്നു നായിഡുവിന്റെ പരാമർശം ഉയർന്നത്. നേ​രത്തെ വൈ.എസ്.ആർ കോൺഗ്രസ് ഭരണത്തിൽ തിരുമല ക്ഷേത്രത്തിലെ പ്രസാദം തയാറാക്കുന്ന നെയ്യിൽ

മൃഗക്കൊഴുപ്പും ചേർത്തെന്നായിരുന്നു നായിഡുവിന്റെ ആരോപണം ഉയർന്നിരുന്നത്. ഇവിടെ നൽകുന്ന പ്രസാദത്തിന്റെ ഗുണനിലവാരമില്ലായ്മ ആക്ഷേപങ്ങൾക്കിടയാക്കിയിരുന്നെങ്കിലും വിശ്വാസികളെ വഞ്ചിച്ചുവെന്ന തരത്തി​ൽ പുതിയ ആരോപണം വിവാദം ഉയർത്തുകയാണ്.
രണ്ടു മാസം മുമ്പ് നിലവാരം കുറഞ്ഞ നെയ്യ് വിതരണം ചെയ്ത വ്യാപാരിയെ ​തിരുമല ദേവസ്വം കരിമ്പട്ടികയിൽപെടുത്തിയിരുന്നു. ഇയാൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താനും ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

0
കോഴിക്കോട് : താമരശ്ശേരിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടില്‍...

താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി

0
കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി...

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...