Saturday, April 19, 2025 9:37 pm

കേരളത്തിലെ മൃഗസംരക്ഷണ മേഖലയിലേത് രാജ്യത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന ഇടപെടല്‍ : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാജ്യത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന ഇടപെടലാണ് സംസ്ഥാനത്തെ മൃഗസംരക്ഷണ മേഖലയില്‍ നടപ്പാക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ഇ-സമൃദ്ധ മൊബൈല്‍ ആപ്പിന്റെ പ്രകാശനവും, വെബ്സൈറ്റിന്റെ ഉദ്ഘാടനവും ഓമല്ലൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കന്നുകാലികളെ തിരിച്ചറിയുന്നതിനായി ടാഗിംഗ് (ചെവിയില്‍ ടാഗ് ഘടിപ്പിക്കല്‍) ചെയ്യുന്നുണ്ട്. നിലവില്‍ പ്ലാസ്റ്റിക് ടാഗുകളാണ് ഉപയോഗിച്ചുവരുന്നത്. ഇവ സ്വമേധയാ നഷ്ടപ്പെടുന്നതിനും കൃത്രിമമായി നീക്കം ചെയ്യുന്നതിനും പ്ലാസ്റ്റിക് ടാഗിംഗ് ചെയ്യുന്ന ചെവിയുടെ ഭാഗത്ത് അണുബാധ ഉണ്ടാകുന്നതിനും, ടാഗിംഗ് ചെയ്യുമ്പോള്‍ ചെവിയില്‍ മുറിവ് ഉണ്ടാകുന്നതിനും സാധ്യതയുണ്ട്.

ഇത്തരത്തില്‍ ടാഗുകള്‍ നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ മൃഗങ്ങളെ തിരിച്ചറിയുന്നത് അസാധ്യമാണ്. ഇത്രയും കാര്യങ്ങള്‍ മുന്നില്‍ കണ്ടാണ് ആര്‍എഫ്ഐഡി എന്ന സംവിധാനത്തിലേക്ക് സംസ്ഥാനം മാറുന്നത്. ഈ നൂതന പദ്ധതിക്ക് ജില്ലയില്‍ തുടക്കം കുറിക്കാന്‍ സാധിച്ചുവെന്ന കാര്യത്തില്‍ വലിയ സന്തോഷമുണ്ടെന്നും, ക്ഷീരവികസന വകുപ്പിനെ ഇക്കാര്യത്തില്‍ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മൃഗസംരക്ഷണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഇ.ജി. പ്രേം ജയിന്‍ ഇ-സമൃദ്ധ പദ്ധതി വിശദീകരണം നടത്തി.

അതിനൂതനമായ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശാസ്ത്രീയമായ ആനിമല്‍ ഐഡന്റിഫിക്കേഷന്‍ ട്രേസബിലിറ്റി സംവിധാനത്തിലൂടെ ഓരോ മൃഗങ്ങളുടേയും വിശദാംശങ്ങള്‍ അടങ്ങിയ ബൃഹത്തായ ഒരു ആനിമല്‍ ഡേറ്റാബേസ് സൃഷ്ടിക്കാന്‍ കഴിയും. ഇത്തരത്തില്‍ ശേഖരിക്കുന്ന ഡാറ്റ പിന്നീട് ഡാറ്റ അനലറ്റിക്സ് ബ്രീഡിംഗ് മാനേജ്‌മെന്റ്, പെഡിഗ്രി റെക്കോര്‍ഡ് സൃഷ്ടിക്കല്‍, രോഗനിരീക്ഷണം, ഇ-വെറ്ററിനറി സര്‍വീസ്, ഇന്‍ഷുറന്‍സ് അധിഷ്ഠിത സേവനങ്ങള്‍ ഭാവിപ്രവര്‍ത്തനങ്ങളുടെ ആസൂത്രണം എന്നിവയ്ക്കായി ഉപയോഗിക്കാം. അതിനാലാണ് സംസ്ഥാനത്തുടനീളമുള്ള കൃഷിക്കാരുടെ വിവരങ്ങളും അവരുടെ മൃഗങ്ങളുടെ വിവരങ്ങളും ശേഖരിക്കുന്നതിനും ഓരോ മൃഗങ്ങളെ തിരിച്ചറിയുന്നതിനുമായി ആര്‍.എഫ്.ഐ.ഡി (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ അധിഷ്ഠിത ടാഗിങ്ങും ജി.ഐ.സ് മാപ്പിംഗും ഉള്‍പ്പെടുത്തി ഒരു പുതിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യ അധിഷ്ഠിതമായ അനിമല്‍ ട്രേസബിലിറ്റി ആന്‍ഡ് ഹെല്‍ത്ത് മാനേജ്‌മെന്റ് സിസ്റ്റം) കേരളാ പുനര്‍ നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാന്‍ കേരളാ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.

ഇ-സമൃദ്ധ എന്നാണ് പദ്ധതിയുടെ പേര്. ഈ പദ്ധതി ഉന്നംവയ്ക്കുന്ന ലക്ഷ്യം നേടണമെങ്കില്‍ ഉരുക്കളുടെ ജീവിത കാലയളവില്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കേണ്ടതും അത് ജീവിതാവസാനം വരെ നിലനില്‍ക്കുന്നതുമായ ഒരു തിരിച്ചറിയല്‍ സംവിധാനം കൂടി ഒരുക്കണം. കന്നുകാലികളെ തിരിച്ചറിയുന്നതിനായി നിലവില്‍ പ്ലാസ്റ്റിക് ടാഗുകളാണ് ചെവിയില്‍ ഘടിപ്പിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ടാഗ് ചെയ്യുമ്പോള്‍ ചെവിയുടെ ഭാഗത്ത് അണുബാധ ഉണ്ടാകുന്നതിനും, ടാഗിംഗ് ചെയ്യുമ്പോള്‍ ചെവിയില്‍ മുറിവ് ഉണ്ടാകുന്നതിനും സാധ്യതയുണ്ട്. മാത്രമല്ല, ഇവ സ്വമേധയാ നഷ്ടപ്പെടുന്നതിനും കൃത്രിമമായി നീക്കം ചെയ്യുന്നതിനും സാധിക്കും. ഇത്തരത്തില്‍ ടാഗുകള്‍ നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ മൃഗങ്ങളെ തിരിച്ചറിയുന്നത് അസാധ്യമാണ്. ആയതിനാല്‍ പകരം നടപ്പിലാക്കാന്‍ പോകുന്ന ഒരു പുതിയ തിരിച്ചറിയില്‍ സംവിധാനമാണ് ആര്‍എഫ്‌ഐഡി അഥവാ മൈക്രോചിപ്പ് ടാഗിംഗ്.

ചടങ്ങില്‍ തല്‍സമയം പശുവിന് മൈക്രോചിപ്പ് ഘടിപ്പിച്ചു. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.സജി ഗോപിനാഥ് ഡിജിറ്റല്‍ സാങ്കേതിക വിദ്യയും മൃഗസംരക്ഷണ മേഖലയും എന്ന വിഷയത്തില്‍ സെമിനാര്‍ നയിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി അന്നമ്മ, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബീന പ്രഭ, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ജി ശ്രീവിദ്യ, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റിയംഗം മിനി വര്‍ഗീസ്, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തംഗം അന്നമ്മ, മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ.കെ.സിന്ധു, ഡോ.ഡി.കെ വിനുജി, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ ജ്യോതിഷ് ബാബു, ജില്ലാ ക്ഷീരവികസനവകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ സില്‍വി മാത്യു, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.കെ.അജിലാസ്റ്റ്, സിപിഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം, ഇന്ത്യന്‍ നാഷണല്‍ ലീഗ് ജില്ലാ പ്രസിഡന്റ് നിസാര്‍ നൂര്‍മഹല്‍, ജനതാദള്‍ ജില്ലാ സെക്രട്ടറി സുമേഷ് ഐശ്വര്യ, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാധ്യമങ്ങളെ ഉപയോഗിച്ച് സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമെന്ന് എളമരം കരീം

0
ഗുരുവായൂർ: മാധ്യമങ്ങളെ ഉപയോഗിച്ച് എല്‍.ഡി.എഫ് സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താന്‍ ബി.ജെ.പിയും യു.ഡി.എഫും ശ്രമിക്കുകയാണെന്ന്...

നഴ്സിംഗ് പഠനത്തിനായി അഡ്മിഷൻ നൽകാമെന്ന വ്യാജേന 10 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ

0
തിരുവനന്തപുരം : കല്ലമ്പലത്ത് നഴ്സിംഗ് പഠനത്തിനായി അഡ്മിഷൻ നൽകാമെന്ന വ്യാജേന 10 ലക്ഷത്തിലധികം...

തൃശൂരിൽ രണ്ടര വയസുകാരൻ കടലിൽ വീണ് മുങ്ങിമരിച്ചു

0
തൃശൂർ: കയ്പമംഗലം കൂരിക്കുഴി കമ്പനിക്കടവിൽ മാതാപിതാക്കൾക്കൊപ്പം ബന്ധുവീട്ടിൽ വിരുന്നിനെത്തിയ രണ്ടര വയസുകാരൻ...

കോഴിക്കോട് വടകരയിൽ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങി

0
വടകര: കോഴിക്കോട് വടകരയിൽ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങി. കോഴിക്കോട് വടകര...